ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ജനുവേരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ വിജയത്തിന് ശേഷം ആസിഫ്അലി നായകനാകുന്ന ചിത്രമാണ് രേഖാചിത്രം. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ് വേഷത്തിലാണ് ഈ ചിത്രത്തിൽ ആസിഫ് അലി. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി ആണ് നിർമാണം. ചിത്രത്തിന്റെ കഥ ജോഫില് ടി ചാക്കോ, രാമു സുനിൽ എന്നിവരുടേതാണ്. തിരക്കഥ ജോൺ മന്ത്രിക്കൽ നിർവഹിക്കുന്നു. മനോജ് കെ ജയൻ, ഭാമ റൺ, ഇന്ദ്രൻസ്, സായികുമാർ, ജഗദീഷ്, സിദ്ദിഖ്, ശ്രീകാന്ത് മുരളി, സുധി കോപ്പ, മേഘ തോയമസ്, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം അപ്പു പ്രഭാകർ, സംഗീത സംവിധാനം മുജീബ് മജീദ്.
Also Read
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ (ജയവിജയ) അന്തരിച്ചു. 90 വയസ്സായിരുന്നു. ഭക്തിഗാനങ്ങളിലൂടെ ജനമാനസ്സുകളിൽ ഇടം നേടിയ അദ്ദേഹം സംഗീതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു
കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്
കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും.
‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.
മാന്ത്രിക വിരലുകളാൽ തബലയിൽ സംഗീതം നെയ്ത ഉസ്താദ് സാക്കിർ ഹുസൈന് വിട
സംഗീതത്തിൽ വിസ്മയം തീർത്ത തബലനിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. തബലയിൽ അദ്ദേഹം തീർത്ത നാദ പ്രപഞ്ചം ഇനി ഓർമ്മ. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73-...
ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് റായ് ലക്ഷ്മി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്
എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.