Thursday, April 3, 2025

‘ജമീലാന്റെ പൂവൻകോഴി’  നവംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക്

ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ നവംബർ എട്ടിന് തിയ്യേറുകളിലേക്ക് എത്തുന്നു. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നവാഗതനായ ഷാജഹാൻ ആണ് സംവിധാനം ചെയ്യുന്നത്.  ഇത്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫസൽ കല്ലറയ്ക്കൽ, നൌഷാദ് ബക്കർ, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മിഥുൻ നളിനി നായകനായും എത്തുന്നു. 

പുതുമുഖമായ അലീഷയാണ് നായിക. നൌഷാദ് ബക്കർ, നിഥിൻ തോമസ്, അഞ്ജന അപ്പുക്കുട്ടൻ, കെ ടി എസ് പടന്നയിൽ, മോളി, ജോളി, പൌളി വിൽസൺ, സൂരജ് പോപ്സ് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. തിരക്കഥയും സംഭാഷണവും ഷാജഹാൻ, ശ്യാം മോഹൻ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം വിശാൽ വർമ്മ, സംഗീതം ടോണി ജോസഫ്.  

spot_img

Hot Topics

Related Articles

Also Read

‘എന്ന് സ്വന്തം പുണ്യാളൻ’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാള’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാജി. എം ആൻറണിയുടേതാണ് കഥയും...

ആര്‍ ഡി എക്സിനു ശേഷം ആന്‍റണി വര്‍ഗീസും സോഫിയ പോളും; ചിത്രീകരണത്തിന് തുടക്കമായി

0
ഓണക്കാലത്ത് തിയ്യേറ്ററുകളിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ ആര്‍ ഡി എക്സിന് ശേഷം ആന്‍റണി വര്‍ഗീസും നിര്‍മാതാവ് സോഫിയ പോളും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ശനിയാഴ്ച കൊച്ചിയില്‍ വെച്ചു തുടക്കമായി.

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.

‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ പ്രേക്ഷകരിലേക്ക്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി പത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക്...

അനു പുരുഷോത്തമന്റെ തിരക്കഥയും സംവിധാനവും, നായികയായി മീനാക്ഷി; ‘സൂപ്പർ ജിംനി’യുടെ ചിത്രീകരണം പൂർത്തിയായി

0
റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സൂപ്പർ ജിംനിയുടെ ചിത്രീകരണം പൂർത്തിയായി.