Thursday, April 3, 2025

ജയസൂര്യ നായകനാകുന്ന ‘കത്തനാരി’ൽ ഇനി പ്രഭുദേവയും

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കത്തനാരി’ൽ ഇനി പ്രധാന കഥാപാത്രമായി പ്രഭുദേവയും എത്തും. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് കത്തനാര്. 2011- ൽ പുറത്തിറങ്ങിയ ‘ഉറുമി’യാണ് ഒടുവിൽ പുറത്തിറങ്ങിയ പ്രഭുദേവ അഭിനയിച്ച ചിത്രം. ചിത്രത്തിന്റെ ഭാഗമായി സെറ്റിൽ വന്ന പ്രഭുദേവയെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൃദ്യമായ സ്വീകരണമാണ് നല്കിയത്.

കഴിഞ്ഞ ദിവസം ചിത്രത്തിലേക്ക് അനുഷ്ക ഷെട്ടിയും ജോയിൻ ചെയ്തിരുന്നു. അനുഷ്ക ഷെട്ടിയുടെ മലയാളത്തിലെ ആദ്യ സിനിമയാണ് കത്തനാർ. മുപ്പതിലേറെ ഭാഷകളിലേക്ക് റിലീസ് ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് കത്താർക്ക്. രണ്ട് ഭാഗങ്ങളിലായി ആണ് ചിത്രമെത്തുക.2024 ൽ സിനിമയുടെ ആദ്യ ഭാഗം ചെയ്യും. ആർ. രാമാനന്ദന്റെതാണ് കഥ. ഛായാഗ്രഹണം നീൽ ഡി കൂഞ്ഞ, സംഗീതം രാഹുൽ സുബ്രഹ്മണ്യൻ.  

spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ ഗാനവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

0
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുവാൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ഏറ്റവും  പുതിയ ഗാനം  പുറത്തിറങ്ങി.

തെന്നിന്ത്യൻ താരം മീന നായികയായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്ത്

0
മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വേണ്ടി കോളേജിലേക്കെത്തുന്ന വിദ്യാർഥിനിയുടെ വേഷമാണ് മീനയ്ക്ക്.

വില്ലനില്‍ നിന്നും കൊമേഡിയനില്‍ നിന്നും നായകനിലേക്ക് ചുവടു വെച്ച് അബു സലീം

0
തനിക്ക് ഏറ്റവും പ്രിയങ്കരനായ ഹോളിവുഡ് താരം  അര്‍നോള്‍ഡ് ശിവശങ്കരന്‍റെ പേരിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നതിന്‍റെ ത്രില്ലിലാണ് നടന്‍ അബു സലീം. നിരവധി സിനിമകളില്‍ വില്ലനായും കൊമേഡിയനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം.

രസകരമായ ടീസറുമായി ‘ഗ് ർർർർ’

0
തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനേയാണ് ടീസരിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ട്രയിലറുമായി ‘എൽ എൽ ബി’; ശ്രീനാഥ് ഭാസിയും വിശാഖും നായകന്മാർ

0
ഫറോക്ക് എ സി പി സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസിയും വിശാഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം എൽ എൽ ബിയുടെ ട്രയിലർ റിലീസായി. എം എ സിദ്ദിഖ് ആണ് തിരക്കഥ. ബാച്ചിലേഴ്സിന്റെ കഥപറയുന്ന സിനിമയാണ് എൽ എൽ ബി.