Thursday, April 3, 2025

ജയിൻ ക്രിസ്റ്റഫർ മൂവി ‘കാത്ത് കാത്തൊരു കല്യാണം’ തിയേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ചിത്രം ‘കാത്ത് കാത്തൊരു കല്യാണം’ തിയ്യേറ്ററുകളിലേക്ക്. ടോണി സിജിമോൻ, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്രമാക്കി ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടികൾ ജനിക്കാത്ത ഒരു ഗ്രാമത്തിന്റെ കഥയാണ് പ്രമേയം. തിരക്കഥയും സംഭാഷണവും നന്ദൻ നിർവഹിക്കുന്നു. ഭ്രമരം, പളുങ്ക്, ഛോട്ടാമുംബൈ, മായാവി, തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ താരമാണ് ടോണി സിജിമോൻ. ടോണി നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് കാത്ത് കാത്തൊരു കല്യാണം. ആൽബങ്ങളിലൂടെ അഭിനയിച്ച് ശ്രദ്ധേയ ആയ താരമാണ് ക്രിസ്റ്റി ബെന്നറ്റ്.

പ്രമോദ് വെളിയനാട്, വിനോദ് കുറിയന്നൂർ, റിയാസ് നെടുമങ്ങാട്, വിനോദ് കെടാമംഗലം, ജോബി, അരുൺ ബെല്ലന്റ, രതീഷ് കല്ലറ, സോജൻ കാവാലം, പ്രകാശ് ചക്കാല, ഷാജി മാവേലിക്കര, പ്രദീപ് പ്രഭാകർ, കണ്ണൻ സാഗർ, പൂത്തില്ലം ഭാസി, സിനിമോൾ ജിനേഷ്, ജിൻസി ചിന്നപ്പൻ, റോസ്, ആൻസി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ, സന്തോഷ് അടവീശ്വര, ദിവ്യ ശ്രീധർ, അലീന സാജൻ, സുമ, നയന, അലീന, റെജി കോട്ടയം, സോജപ്പൻ കാവാലം, ലോനപ്പൻ കുട്ടനാട്, നൂജുമുദ്ദീൻ, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. കഥ, ക്യാമറ ക്രിസ്റ്റഫർ, എഡിറ്റിങ് വിജിൽ എഫ് എക്സ്, ഗാനരചന സെബാസ്റ്റ്യൻ ഒറ്റമശ്ശേരി. ചിത്രം നവംബർ 24- ന് തിയേറ്ററുകളിൽ എത്തും.  

spot_img

Hot Topics

Related Articles

Also Read

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

0
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77- വയസ്സായിരുന്നു. പാറോപ്പടിയിലെ വീടില്‍ വെച്ചായിരുന്നു മരണം. 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ഏഴാമത്തെ വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് തുടക്കമിട്ടു.

സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹത്തിന്റെ പോസ്റ്ററുമായി ‘മഞ്ഞുമ്മൽ ബോയ്സ്’

0
ഞ്ഞുമ്മൽ ബോയ്സ് അത്തരമൊരു സിനിമയാണ്. പോസ്റ്ററിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രമാണുള്ളത്. ചുവപ്പ്  നിറത്തിലെ ക്വാളിസാണ് പോസ്റ്ററിൽ.

‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ സുരേഷ് ഗോപിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

ഹേമ കമ്മീഷൻ റിപ്പോർട്ട് – ‘അമ്മ’ സംഘടനയിൽ നിന്ന് കൂട്ട രാജി

0
മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നാലു വർഷങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മീഷൻ റിപ്പോർട്ടും തുടർന്ന് നടിമാർ നടത്തുന്ന സിനിമയ്ക്കകത്തെ ലൈംഗികാരോപണങ്ങളെയും മുൻനിർത്തി താരസംഘടനയായ ‘അമ്മ’യിൽ നിന്നു കൂട്ട രാജി....

റിലീസിനൊരുങ്ങി ‘ചാപ്പക്കുത്ത്’

0
ജെ. എസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച് നവാഗതരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചാപ്പക്കുത്ത് ഏപ്രിൽ അഞ്ചിന് തിയ്യേറ്ററുകളിൽ എത്തും.