ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഉണ്ണി മുകുന്ദനെയും മഹിമ നമ്പ്യാരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11 ന് തിയ്യേറ്ററിൽ റിലീസ് ചെയ്യും. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ഒരു അഭിഭാഷകയുടെ വേഷത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോമോൾ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ജയ് ഗണേഷിന് ഉണ്ട്.
ജിസിസി റിലീസ് എ പി ഇന്റേർനാഷണലിന്റെ ഹോം സ്ക്രീൻ എന്റർടൈമെന്റ് കരസ്ഥമാക്കി. ജിസിസിക്ക് പുറത്തുള്ള റിലീസ് ആർ എഫ് ടി ഫിലിംസും ആൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും. തമിഴിലും തെലുങ്കിലും പ്രശസ്തമായ അഭിനേതാവ് രവീന്ദ്ര വിജയ് മലയാളത്തിൽ അഭിനയം കുറിക്കുന്ന ആദ്യം സിനിമ കൂടിയാണിത്. അശോകൻ, ഹരീഷ് പേരടി, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് സംഗീത് പ്രതാപ്, വരികൾ ശങ്കർ ശർമ.