അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഏക മലയാള ചിത്രമായ തടവ്. കഴിഞ്ഞ വര്‍ഷം ബേസിലിന്‍റെ ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി ഇടംപിടിച്ചപ്പോള്‍ ഇത്തവണ അവസരം കിട്ടിയിരിക്കുന്നത് തടവിനാണ്. എഫ് ആര്‍ പ്രൊഡക്ഷന്‍സിന്‍റെയും ബഞ്ച് ഓഫ് കോക്കനറ്റ്സിന്‍റെയും ബാനറില്‍ ഫാസില്‍ റസാഖ്, പ്രമോദ് ഡേവ് എന്നിവര്‍ നിര്‍മ്മിച്ച തടവ് സംവിധാനം ചെയ്തിരിക്കുന്നത് ഫാസില്‍ റസാഖ് ആണ്. മലയാളത്തില്‍ നിന്നു തടവ് മാത്രമാണു മലയാള മലയാളത്തില്‍ നിന്നും എത്തിയിട്ടുള്ളത്.
മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിജോ ആണ് ടൈറ്റില്‍ സ്പോണ്‍സര്‍. നിത അംബാനി ഫെസ്റ്റിവല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ സഹ അധ്യക്ഷയാണ്. മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്ര, പിവിആര്‍ സിനിമാസ് ചെയര്‍പേഴ്സണ്‍ അജയ് ബിജിലി, സോയാ അക്തര്‍, വിക്രമാദിത്യ മോട് വാന, സിദ്ധാര്‍ഥ് റോയ് കപൂര്‍, ഇഷാ അംബാനി തുടങ്ങിയവരാണ് ട്രസ്റ്റിയിലെ പ്രമുഖര്‍.
സൌത്ത് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നും ആയിരത്തിലധികം എന്‍ട്രികളില്‍ നിന്നും പതിനാല് സിനിമകളാണ് മല്‍സരത്തിലേക്ക് സെലക്ട് ചെയ്തത്. ബീന ആര്‍ ചന്ദ്രന്‍, വാപ്പു, അനിത എം എന്‍, ഇസ്ഹാഖ് മുസാഫിര്‍, സുബ്രഹ്മണ്യന്‍, തുടങ്ങി നാല്‍പ്പതിലധികം പേരാണ് ‘തടവി’ല്‍ പുതുമുഖങ്ങളായി എത്തിയത്. പാലക്കാടും പട്ടാമ്പിയുമായിരുന്നു ഷൂട്ടിങ്ങ് ലൊക്കേഷന്‍. ഛായാഗ്രഹണം മൃദുല്‍ എസ്, എഡിറ്റിങ് വിനായക് സൂതന്‍, സംഗീതം വൈശാഖ് സോമനാഥ്