Thursday, April 3, 2025

ജോജു ജോര്‍ജിന്‍റെ ‘പുലിമട’ ഇനി തിയ്യേറ്ററില്‍

ജോജു ജോര്‍ജ്ജും ഐശ്വര്യ രാജേഷും ലിജോ മോളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുലിമട ഒക്ടോബര്‍ 26- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തിന്‍റെ ടീസറുകളും പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് പുലിമട. എ കെ സാജന്‍ തന്നെയാണ്  ചിത്രത്തിന് കഥയും തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. ഐന്‍സ്റ്റീന്‍ മീഡിയയുടെയും ലാന്‍ഡ് സിനിമാസിന്‍റെയും ബാനറില്‍ രാജേഷ് ദാമോദരനും ഐന്‍സ്റ്റീന്‍ സാക് പോലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോജു ജോര്‍ജ്ജ് നായകനായ ‘ഇരട്ട’ എന്ന ചിത്രത്തിന് ശേഷം ഒരുങ്ങുന്ന സിനിമയാണ് പുലിമട. സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ് ക്യാമറ. ബാലചന്ദ്ര മേനോന്‍, ജാഫര്‍ ഇടുക്കി,അബു സലീം, ജിയോ ബേബി, കൃഷ്ണ പ്രഭ, ചെമ്പന്‍ വിനോദ്, സോന നായര്‍, പൌളി വില്‍സണ്‍, ശിബിള തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 60- ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സംഗീതം ഇഷാന്‍ ഡേവ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍.

spot_img

Hot Topics

Related Articles

Also Read

പരമശിവന്റെ വേഷത്തിൽ അക്ഷയ് കുമാർ; ‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പരമശിവനായി എത്തുന്ന അക്ഷയ്...

ചരിത്രാവര്‍ത്തനത്തിന്റെ വര്‍ത്തമാനകാലങ്ങൾ

0
അരമണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ ഒരുനിമിഷത്തിൽ മനുഷ്യനിലുണ്ടാകുന്ന ചിന്തകളുടെയും പ്രവൃത്തിയുടെയും പരിണിതഫലങ്ങളും അവസ്ഥകളും പോലുമിന്ന് സിനിമയാകുന്നു. ഓരോ അണുവിലും കഥയ്ക്കുള്ള സാദ്ധ്യതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്.

സുരാജും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബർ നാലിന് തിയ്യേറ്ററിൽ

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്ക് ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്,...

‘പാലും പഴവും’; ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ആഷിഷ്...

രാജേഷ് മാധവനും ചിത്ര നായരും ഒന്നിക്കുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെതാണ് തിരക്കഥയും സംവിധാനവും.