നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം. ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ ഹിറ്റ് സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസുംപണിയിൽ ഒന്നിക്കുന്നു. ഇരുവരുമാണ് പണിയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് വേണ്ടി ഇവർ ഈണം പകർന്നിട്ടുണ്ട്. രചനയും സംവിധാനവും ജോജുവിന്റെതാണ്.
ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പണി. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത കഥാപാത്രമാണ് ചിത്രത്തിൽ അഭിനയയുടേത്. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ആണ് നിർമ്മാണം. സംഗീതം വിഷ്ണു വിജയ്. ബിഗ്ബോസ് താരങ്ങളായ ജുനൈസ്, സാഗർ, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സിസ്, തുടങ്ങിയ മറ്റ് അഭിനേതാക്കളും കഥാപാത്രങ്ങളായി എത്തുന്നു. ഒക്ടോബർ 24- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.