Friday, April 4, 2025

ജോജു ജോർജ്ജ് ചിത്രം ‘പണി’യിൽ സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസും

നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യിൽ സൂപ്പർ ഹിറ്റ് സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസും ഒന്നിക്കുന്നു. ഇരുവരുമാണ് പണിയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് വേണ്ടി ഇവർ ഈണം ഓഗസ്ത് ആദ്യവാരം ചിത്രം പ്രദര്ശനത്തിന് എത്തിയേക്കാം.  ഒരുക്കിയിട്ടുണ്ട്.  രചനയും സംവിധാനവും ജോജുവിന്റെതാണ്. ‘അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോൾ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും’(മാതൃഭൂമി). ജോജു ജോർജ്ജ് പറഞ്ഞു.

ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എങ്ങനെ ഉള്ളതായിരിക്കും എന്നറിയുവാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. സംസാര ശേഷിയും കെളവി ശക്തിയുമില്ലാത്ത കഥാപാത്രമാണ് ചിത്രത്തിൽ അഭിനയയുടേത്. തൃശ്ശൂരിലും സമീപപ്രദേശത്തുമായി നൂറു ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ആണ് നിർമ്മാണം. സംഗീതം വിഷ്ണു വിജയ്. ബിഗ്ബോസ് താരങ്ങളായ ജുനൈസ്, സാഗർ, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സിസ്, തുടങ്ങിയ മറ്റ് അഭിനേതാക്കളും കഥാപാത്രങ്ങളായി എത്തുന്നു.

spot_img

Hot Topics

Related Articles

Also Read

ബോക്സോഫീസ് കളക്ഷനിൽ 26 കോടി നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും ബോക്സോഫീസിൽ 26 കോടി നേടി.

‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’; ഗൌരി കിഷന്‍ നായികയാകുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ഇറങ്ങി

0
ഗൌരി കിഷന്‍ നായികയാകുന്ന ചിത്രം ലിറ്റീല്‍ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിന്‍റ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒക്ടോബര്‍ ആറിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും

‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ചിത്രീകരണം ആരംഭിച്ചു

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി അഭിനയിക്കുവാൻ സെറ്റിൽ എതിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ...

നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക്

0
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ്...

ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്

0
ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി.