Thursday, April 3, 2025

ജോജു ജോർജ്ജ് ചിത്രം ‘പണി’യുടെ പ്രിവ്യൂ പുറത്ത്  

നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ പ്രിവ്യൂ റിലീസായി.   പ്രിവ്യൂ കണ്ടപ്പോൾ  തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രശംസിച്ചു കൊണ്ട് ഇൻസ്റ്റയിലും എക്സിലും കുറിപ്പിട്ടു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രയിലറും വൈറലായിക്കഴിഞ്ഞിരുന്നു. സൂപ്പർ ഹിറ്റ് സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസുംപണിയിൽ  ഒന്നിക്കുന്നു. ഇരുവരുമാണ് പണിയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് വേണ്ടി ഇവർ ഈണം പകർന്നിട്ടുണ്ട്. രചനയും സംവിധാനവും ജോജുവിന്റെതാണ്.

ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എങ്ങനെ ഉള്ളതായിരിക്കും എന്നറിയുവാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത കഥാപാത്രമാണ് ചിത്രത്തിൽ അഭിനയയുടേത്. തൃശ്ശൂരിലും സമീപപ്രദേശത്തുമായി നൂറു ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ആണ് നിർമ്മാണം. സംഗീതം വിഷ്ണു വിജയ്. ബിഗ്ബോസ് താരങ്ങളായ ജുനൈസ്, സാഗർ, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സിസ്, തുടങ്ങിയ മറ്റ് അഭിനേതാക്കളും കഥാപാത്രങ്ങളായി എത്തുന്നു. ഒക്ടോബർ 24- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

‘പാരഡൈസ് സര്‍ക്കസി’ല്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു- മജീഷ്യനായി

0
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം

എം എ നിഷാദിന്‍റെ ‘അയ്യര് കണ്ട ദുബായ്’ ഇനി ‘അയ്യര്‍ ഇന്‍ അറേബ്യ’

0
എം നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അയ്യര് കണ്ട ദുബായി’ക്കു ഇനി ‘അയ്യര്‍ ഇന്‍ അറേബ്യ’ എന്ന പുതിയ പേര്.

രാജേഷ് മാധവനും ചിത്ര നായരും ഒന്നിക്കുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെതാണ് തിരക്കഥയും സംവിധാനവും.

പൂങ്കാവില്‍ പാടിവരും ‘രാമ’ഗീതം

0
“രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, ‘നിന്‍റെ തുടുപ്പാണോ രാധേ’ സിനിമാപ്പാട്ടുകളെയും കവച്ചു വെക്കുന്ന ജനപ്രീതിയാര്‍ജിച്ചു 1980- ല്‍ പുറത്തിറങ്ങിയ ഈ പരസ്യ ഗീതങ്ങൾ .

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മനംകവർന്ന് നിമിഷ സജയൻ

0
ഒരു കുപ്രസിദ്ധപയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ സജയനെ തേടിയെത്താന്‍ കാലതാമസമുണ്ടായില്ല.