ജോണ്‍സണ്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം മോഹന്‍ സിതാരയ്ക്ക് ലഭിച്ചു. കുട്ടനെല്ലൂര്‍ സാംസ്കാരിക സംഗീത കാരുണ്യവേദി സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്. 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജോണ്‍സണ്‍ മാഷിന്‍റെ 12- മത് ഓര്‍മദിനമായ ആഗസ്ത് 18 നു വൈകീട്ട് അഞ്ചുമണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോണ്‍സണ്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, വേദിയിലും സദസ്സിലും സന്നിഹിതരായിട്ടുള്ള മുഴുവന്‍ വ്യക്തികളുടെയും സാന്നിധ്യത്തില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും.
മൂന്നുപേര്‍ക്കുള്ള കാരുണ്യ ധനസഹായം ഫാ. പോള്‍ പൂവത്തിങ്കല്‍, നടേഷ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്യും. ജോണ്‍സണ്‍ മാഷ് സംഗീതം ചെയ്ത 24 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘പാടൂ ഹൃദയമേ’ എന്ന ഗാനാലാപന പരിപാടിയും ഉണ്ടായിരിക്കും.