Friday, November 15, 2024

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

അന്തരിച്ച പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന് ആദരാഞ്ജലികല്‍ നേര്‍ന്ന് സിനിമാലോകം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ ജയറാം, മധുപാല്‍, നിര്‍മാതാക്കളായ ആന്‍റോ ജോണ്‍, കെ ടി കുഞ്ഞുമോന്‍, ആന്‍റോ ജോസഫ്, സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു യാത്രാമൊഴി നല്കിയത്. ‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക…’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്  ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും

spot_img

Hot Topics

Related Articles

Also Read

മഞ്ജു വാര്യരുടെ പുതിയ ചിത്രത്തിനൊരുങ്ങി തമിഴകം; രജനികാന്ത് നായകന്‍

0
രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും അമിതാഭ് ബച്ചനും എത്തുന്നു എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.

പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ആ ‘നദികളില്‍ സുന്ദരി യമുന’ ആര്?

0
ഗ്രാമീണ ജീവിതത്തിന്‍റെ അവശേഷിച്ച നന്മയുടെയും നിഷ്കളങ്കതയുടെയും സ്നേഹവും സൌഹൃദവും കൃത്യമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് നദികളില്‍ സുന്ദരി യമുന. ചിരിക്കാന്‍ ഏറെയുള്ള നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട് ഓരോ സീനിലും.

‘ആദ്യമായി എനിക്കു സിനിമയില്‍ അവസരം തന്നത്  സിദ്ദിഖ്’- ഹരിശ്രീ അശോകന്‍

0
എന്‍റെ ആദ്യത്തെ സിനിമയായ 'പ്രിയപ്പെട്ട പപ്പന്‍' എഴുതിയത് സിദ്ദിഖ് ലാലാണ്. ആദ്യമായി എനിക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നതും സിദ്ദിഖാണ്. പിന്നീട് സിദ്ദിഖ് ലാലിന്‍റെയും സിദ്ദിഖിന്‍റെയും അനവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്'

പുത്തന്‍ ചിത്രമൊരുക്കി ഷാനവാസ് കെ ബാവക്കുട്ടി

0
സ്  മത്ത്, തൊട്ടപ്പന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുത്തന്‍ പടം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുവാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. ആഗസ്ത് 17 നു ചിത്രം ആരംഭിക്കും.

വേലയുടെ ടീസറില്‍ ഗംഭീര പ്രകടനവുമായി സണ്ണി വെയ് നും ഷെയിന്‍ നിഗവും

0
പ്രതിയോഗികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമാണ് വേല. ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ ട്രയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു.