ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍. സ്‌നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്‌നേഹം എനിക്ക് എല്ലായ്‌പ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷ… കര്‍ ഓരോരുത്തരും ആണ്. നിങ്ങളുടെ സ്‌നേഹമാണ് ഞാന്‍ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയര്‍ത്തിയത്. അതെന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ ആവേശഭരിതനാക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്‍റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു’.
റിലീസിന്‍റെ രണ്ടാം ദിനം കിങ് ഓഫ് കൊത്ത ഹൌസ് ഫുള്‍ ആണ്. എറണാകുളത്തെ മള്‍ട്ടിപ്ലക്സില്‍ നിന്നു മുപ്പത്തി രണ്ട് ലക്ഷം ആദ്യദിവസം നേടി. സിനിമയ്ക്കെതിരെ ആദ്യ ദിനം തന്നെ ഉയര്‍ന്നു വന്ന സൈബര്‍ ആക്രമണവും ഡീഗ്രേഡിങ്ങും ശക്തമായി കൊണ്ടിരിക്കെ ആണ് രണ്ടാം ദിനം അതിനെ മറികടക്കുന്നത്.
കൊത്ത എന്ന ഗ്രാമത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നതാണ് ചിത്രത്തിന്‍റെ കഥ. കുടുംബം, സൌഹൃദം, പ്രണയം തുടങ്ങി നിരവധി വൈകാരികതകളിലൂടെ ചിത്രം കടന്നു പോകുന്നു. ഈ രണ്ട് കാലഘട്ടങ്ങളിലും തികച്ചും വ്യത്യസ്ത ലൂക്കില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ സവിശേഷത. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്ത ഭാഷകളില്‍ നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, അനിഖ സുരേന്ദ്രന്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്‍റെ വെഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയും സംഗീതം ജേക്സ് ബിജോയിയും ഷാന്‍ റഹ്മാനും നിര്‍വഹിച്ചു.