Friday, November 15, 2024

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഡി എൻ എ ജൂൺ 14- ന് തിയ്യേറ്ററുകളിലേക്ക്

യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈഷോ, ടിക്കറ്റ് ന്യൂ, തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസ്സർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എ കെ സന്തോഷ് നിർവഹിക്കുന്നു. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രൊസ്, ഉപ്പുകണ്ടം ബ്രദേഴ്സ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്, സ്റ്റാൻലിൻ ശിവദാസ്, മാന്യന്മാർ, പാളയം, തുടങ്ങി നിരവധി മലയാളത്തിലെ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് ടി എസ് സുരേഷ് ബാബു.

ഹന്ന റെജി കോശി, ബാബു ആൻറണി, അജു വർഗീസ്, രഞ്ജി പണിക്കർ, റായ് ലക്ഷ്മി, സ്വാസിക, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, സലീമ, സീത, അഞ്ജലി അമീർ, റിയാസ് ഖാൻ, പത്മരാജ് രതീഷ്, ഗൌരി നന്ദ, കൈലാഷ് കുഞ്ചൻ, രാജ് സാഹിബ്, രാഹുൽ, കൈലാഷ്, ഇടവേള ബാബു, കോട്ടയം നസീർ, സുധീർ, സെന്തിൽ കൃഷ്ണ, ജോൺ കൈപ്പിള്ളിയിൽ, മജീദ്, ബാദുഷ, രഞ്ജൂ ചാലക്കുടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിങ് ജോൺ കുട്ടി, പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്, സംഗീതം ശരത്, ഗാനരചന സുകന്യ(അഭിനേത്രി)

spot_img

Hot Topics

Related Articles

Also Read

വിഷുവിനൊരുങ്ങി ഉസ്കൂള്‍ ; ട്രെയിലർ റിലീസായി

0
പി എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ഉസ്കൂള്‍ ചിത്രത്തിന്റെി ട്രെയിലർ പുറത്തിറങ്ങി. പ്ലസ് ടൂ വിദ്യാര്ഥിനകളുടെയും അവരുടെ സെന്റ്്ഓഫ് സംഭവങ്ങളുമാണ് ചിത്രത്തിന്‍ പ്രമേയം

‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ്

0
അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിൽ നിന്നും 25 വർഷത്തിന് ശേഷം  ഇടവേള ബാബു ഒഴിവായതോട് കൂടി പകരം സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു.

ഹൃദയാഘാതം; സംവിധായകന്‍ സിദ്ദിഖ് ആശുപത്രിയില്‍

0
ഹൃദയാഘാതത്തെ തുടര്‍ന്നു സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആടുജീവിതം മ്യൂസിക്കൽ ലോഞ്ചിൽ പങ്കെടുത്ത് സിനിമാതാരങ്ങളും

0
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം മൂവിയുടെ മ്യൂസിക്കൽ ലോഞ്ചിങ് ഞായറാഴ്ച കൊച്ചിയിലെ അഡ് ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. എ ആർ റഹ്മാന്റെ സംഗീതത്താൽ സാന്ദ്രമായിരുന്നു ചടങ്ങ്.

ഭീതിദമായ ഇരുണ്ട ഭൂതകാലങ്ങളുടെ നിലവറയ്ക്കുള്ളിലൊരു ‘ഭ്രമയുഗം’

0
ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു.