ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘എമ്പുരാൻ’ ടീസർ തീം പുറത്തിറങ്ങി. പൃഥ്വിരാജ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ അവരുടെ സോഷ്യൽ മീഡിയയിൽ ടീസർ ഷെയർ ചെയ്തു. 2019- ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 14- മാസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയായി. പൃഥ്വിരാജ്, മോഹൻലാൽ, മഞ്ജു വാരിയർ, സുരാജ് വെഞ്ഞാറമ്മൂട്, ടോവിനോ തോമസ്, നൈല ഉഷ, അർജുൻ ദാസ്, സാനിയ ഇയ്യപ്പൻ, ഫ്രഞ്ച് നടൻ എറിക് എബൌനി, ബ്രിട്ടീഷ് നടി ആൻഡ്രിയ തിവദാർ തുടങ്ങി വിദേശതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മാർച്ച് 27- നു ചിത്രം തിയ്യേറ്ററുകളിൽ റിലീസിന് എത്തും. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ലൈക്ക പ്രൊഡക്ഷൻസിന്റെയും ആശീർവാദ് സിനിമാസിന്റെയും നിർമ്മാണ ചിത്രമാണ് ‘എമ്പുരാൻ’. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ റിലീസിനെത്തുന്ന ‘എമ്പുരാൻ’ ഒരു പാൻഇന്ത്യൻ സിനിമ കൂടിയാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ.