Friday, April 4, 2025

ടൊറന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് തിരിതെളിയാനൊരുങ്ങുന്നു

നാല്‍പ്പത്തിയേട്ടാമത് ലോകോത്തര ചലച്ചിത്രമേളയായ ടൊറൊന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് സെപ്തംബര്‍ ഏഴിന് തിരി തെളിയിക്കും. നാലായിരത്തോളം സിനിമകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറ്റി എഴുപതോളം ചിത്രങ്ങള്‍  മല്‍സരത്തില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ തെന്നിന്ത്യന്‍ സിനിമകള്‍ ഒന്നും തന്നെയില്ലെന്നതാണ് മേളയുടെ മറ്റൊരു പ്രധാന വസ്തുത.

ഇന്ത്യയില്‍ നിന്നും ആമീര്‍ഖാന്‍ നിര്‍മ്മിച്ച് കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാ പതാ ലേഡീസ്’, ജയന്ത് സോമാല്‍ക്കറിന്‍റെ എ മാച്ച്, താര്‍സേം സിംഗ് ദന്ദ്വാറിന്‍റെ ഡിയര്‍ ജാസി, കരണ്‍ ബൂലാനിയുടെ താങ്ക് യു ഫോര്‍ കമിങ്, നിഖില്‍ നാഗേഷ് ഭട്ടിന്‍റെ കില്‍, ആനന്ദ് പട്വര്‍ദ്ധന്‍റെ വാര്‍ത്താചിത്രമായ വസുധൈവ കുടുംബകം,  എന്നീ ചിത്രങ്ങളെ തിരഞ്ഞെടുത്തു. പത്തുരാജ്യങ്ങളില്‍ നിന്നുള്ള മികച്ച പത്തു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിഭാഗത്തിലാണ് താര്‍സേം സിംഗ് ദന്ദ്വാറിന്‍റെ ഡിയര്‍ ജാസി. പ്രശസ്ത ചലച്ചിത്രകാരനായ ബാരി ജെങ്കിങ്, നടിയും സംവിധയികയുമായ നദീന്‍ ലബാക്കി, മുന്‍ പ്ലാറ്റ്ഫോം ജേതാവും നിര്‍മ്മാതാവും നടനുമായ ആന്തണി ഷിം എന്നിവരാണ് വിധികര്‍ത്താക്കള്‍.

Documentarian Anand Patwardhan makes a comeback with ‘Vasudhaiva Kutumbakam’ (top), while Tarsem Singh Dhandwar returns to directing after eight years with ‘Dear Jassi’ (bottom right)

അറബ് രാജ്യങ്ങളില്‍ നിന്നും മല്‍സരത്തിനായി എത്തുന്ന സിനിമകളുടെ കൂട്ടത്തില്‍ ഐക്യ അറബ് എമിറേറ്റ്സില്‍ നിന്നുള്ള വെന്‍ഡി ബെദ്നാസ് സംവിധാനം ചെയ്ത ‘യെല്ലോ ബസ്’ എന്ന ചിത്രത്തില്‍ ഇന്ത്യല്‍ നിന്നുള്ള തനിഷ്ഠ ചാറ്റര്‍ജിയും അമിത് സിയാലുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്യൂറേറ്റര്‍ ആയ മീനാക്ഷി ഷെഡേ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ സീനിയര്‍ പ്രോഗ്രാം അഡ്വൈസറായി ടൊറൊന്‍റായില്‍ ഉണ്ട്.

ടൈക്ക വൈറ്റിറ്റിയുടെ ‘നെക്സ്റ്റ് ഗോൾ വിൻസ്’, പെഡ്രോ അൽമൊദോവറിന്‍റെ  ‘സ്റ്റ്രെയ്ഞ്ച് വേ ഒഫ് ലൈഫ്’, മൈക്കെൽ വിൻറർബോട്ടമിന്‍റെ ‘ഷോഷാന’, ഹയാവോ മിയസാക്കിയുടെ ‘ദ് ബോയ് ആൻറ് ദ് ഹെറോൺ’, ആനന്ദ് ടക്കറിന്‍റെ   ‘ദ് ക്രിട്ടിക്ക്’, വീഗോ മോർട്ടെൻ‌സന്‍റെ   ‘ദ് ഡെഡ് ഡോണ്ട് ഹർട്ട്’, വാർ‌വിക് തോൺ‌ടന്‍റെ   ‘ദ് ന്യൂ ബോയ്’, ഫൗസിയ മിർ‌സയയുടെ ‘ദ് ക്വീൻ ഒഫ് മൈ ഡ്രീംസ്’ എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. രാജ്യാന്തര ചലച്ചിത്ര മേള സെപ്തംബര്‍ 17 നു സമാപിക്കും.


spot_img

Hot Topics

Related Articles

Also Read

‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എന്ന ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ്...

നവംബറിൽ റിലീസ്, ‘കാതൽ ദി കോറു’മായി ജിയോ ബേബി; മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങൾ

0
കണ്ണൂർ സ്ക്വാഡിന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോർ’ നവംബർ 23- മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു മാസങ്ങളിൽ തിയ്യേറ്ററുകളിലേക്ക്

0
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ മാസം തിയ്യേറ്ററുകളിൽ റിലീസിനെത്തും.

ഷഹീൻ സംവിധാനം ചെയ്യുന്ന ‘എക്സിറ്റ്’; ട്രയിലർ പുറത്ത്

0
വിശാഖ് നായരെ കേന്ദ്രകഥാപാത്രമാക്കി ഷഹീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എക്സിന്റെട്രയിലർ റിലീസ് ചെയ്തു. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് എക്സിറ്റ്.

സുരേശന്‍റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്‍

0
മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന  സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്.