Thursday, April 3, 2025

ടൊറന്റോ രാജ്യാന്തര ചലച്ചിത്ര മേള- മത്സരിക്കാൻ ആറ് ഇന്ത്യൻ ചിത്രങ്ങളും

ലോകമെമ്പടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന 11 ദിവസം നീണ്ടുനിൽക്കുo  ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 2024 സെപ്തംബർ 5 ന് തുടക്കമിടാൻ പോകുന്നു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും പ്രേക്ഷകരും എത്തിത്തുടങ്ങി. 25 പ്രദർശനശാലകളാണ്‌ ഇതിനായി തയ്യാറെടുത്തു നിൽക്കുന്നത്. 84 രാജ്യങ്ങളുടെ പ്രാതിനിധ്യങ്ങളോടെ 236 മികച്ച മുഴുനീളചലച്ചിത്രങ്ങൾക്കൊപ്പം രണ്ടു ഡസൻ ഹ്രസ്വചിത്രങ്ങളും പ്രദർശനപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മിക്ക ചിത്രങ്ങളും അടുത്തവർഷത്തെ ഓസ്ക്കർ നോമിനേഷനുകളിൽ എത്താറുണ്ടെന്നുള്ളത് ടൊറൻ്റോമേളയുടെ ഖ്യാതി വർദ്ദിപ്പിക്കുന്നു.

പ്രശസ്ത സം‌വിധായകരും അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ഉൾപ്പെടുന്ന അഭിമുഖങ്ങളും, നിർമ്മാണ വിതരണ ശൃംഖല ശക്തിപ്പെടുത്താനുപകരിക്കുന്ന ചലച്ചിത്രവിപണിയും ഈ മേളയുടെ പ്രധാന ആകർഷണങ്ങളിൽ‌പ്പെടുന്നു. ഇക്കുറിയും തെന്നിന്ത്യൻ ചിത്രങ്ങളുടെ അഭാവം മേളയിൽ പ്രകടമായിട്ടുണ്ട്. ഇന്ത്യൻ പ്രാതിനിധ്യമുള്ള ആറ് ചിത്രങ്ങളാണ്‌ ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നത്. അതിലെ പ്രധാന നാലുചിത്രങ്ങളും സം‌വിധാനം ചെയ്തിരിക്കുന്നത് വനിതകളാണെന്നുള്ളത് ശ്രദ്ധേയമാണ്‌.

കാൻ ഫെസ്റ്റിവലിൽ ഗ്രാൻറ് പ്രീ നേടിയ ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ (സം‌വിധായിക : പായൽ കപാഡിയ), ‘സൂപ്പർ ബോയ്‌സ് ഒഫ് മലേഗാവ്’ (സംവിധായിക : റീമ കാഗ്‌തി), ‘ബൂങ്’ (സം‌വിധായിക : ലക്ഷ്മിപ്രിയ ദേവി), ‘സന്തോഷ്’ (സം‌വിധായിക : സന്ധ്യ സൂരി) എന്നീ ചിത്രങ്ങളോടൊപ്പം ശ്രീനിവാസ് കൃഷ്‌ണൻറെ 1991 ലെ ചിത്രമായ ‘മസാല’ (കനേഡിയൻ ക്ലാസ്സിക്ക്) യുo രാജ് കപൂറിൻറെ 1951 ലെ ‘ആവാരാ’ (TIFF Classic) യും ആണ്‌ അവ. പായൽ കപാഡിയയുടെ മുൻ ചിത്രമായ A Night of Knowing Nothing, 2021 ൽ ഇവിടെ മികച്ച വാർത്താചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. TIFF കാനഡക്കാർക്ക് വെറുമൊരു ചലച്ചിത്രമേള മാത്രമല്ല. വർഷം മുഴുവൻ അഞ്ചു തീയേറ്ററുകളിലായി ചലച്ചിത്രപ്രദർശനങ്ങൾ നടക്കുന്നതോടൊപ്പം ചലച്ചിത്രവിദ്യാർത്ഥികൾക്കും കുട്ടികൾക്കുമെല്ലാം ഉപകാരപ്പെടുന്ന വിവിധ ചലച്ചിത്രപ്രവർത്തനങ്ങൾ നടക്കുന്നൊരിടം കൂടിയാണ്‌. അതുകൊണ്ടുതന്നെ രാജ്യാന്തരചലച്ചിത്രമേളക്കാലം ആഘോഷമാക്കുവാൻ തയ്യാറെടുക്കുകയാണ് നഗരം.




spot_img

Hot Topics

Related Articles

Also Read

 ‘കള്ളം’ ഈ മാസം തിയ്യേറ്ററുകളിലേക്ക്

0
അനൂറാം സംവിധാനത്തിൽ  ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി കാമിയോ എന്റർടൈമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചിത്രം ‘കള്ളം’ തിയ്യേറ്ററിലേക്ക്ഡിസംബർ 13 ന് ചിത്രം റിലീസ് ചെയ്യും. ആദിൽ ഇബ്രാഹിം, നന്ദന രാജൻ, എന്നിവർ...

മലയാള സിനിമയ്ക്ക് ചരിത്രനേട്ടവുമായി ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി എമ്പുരാൻ; ആദ്യ ബുക്കിങ്ങിൽ നേടിയത് 50 കോടി

0
മലയാള സിനിമയിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പൃഥിരാജ് സംവിധാനം ചെയ്ത്  മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന എമ്പുരാൻ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യദിനത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ ഗ്ലോബൽ കളക്ഷൻ 80...

‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

0
ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...

സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിദ്ധാര്‍ഥ് ശിവ ‘എന്നിവരു’മായി സെപ്തംബര്‍ 29- നു വരുന്നു

0
സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ‘എന്നിവരു’ടെ ട്രൈലര്‍ പുറത്തിറങ്ങി. 2020 ല്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്.

80- കോടി നേട്ടം കൊയ്തെ ടുത്ത് ആര്‍ ഡി എക്സ് ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തം; ഇടിപ്പട ത്തിന്‍റെ ആഘോഷ...

0
ഓണക്കാലത്ത് പ്രേക്ഷകര്‍ക്കായി തിയേറ്ററിലേക്കെത്തിയ സൂപ്പര്‍ ഇടിപ്പടം ആര്‍ ഡി എക്സ് നേടിയ കളക്ഷന്‍ 80 കോടി. നീരജ് മാധവ്, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആഘോഷപൂര്‍വം ചിത്രത്തെ വരവേറ്റു.