Friday, April 4, 2025

ടൊവിനോ ചിത്രം ‘നടികർ’ മെയ് മൂന്നിന് പ്രേക്ഷകരിലേക്ക്

ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘നടികർ’ മെയ് മൂന്നിന് തിയ്യേറ്ററിലേക്ക് എത്തും. ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബാല എന്ന പ്രധാന കഥാപാത്രമായി സൌബിൻ ഷാഹീറും സിനിമയിൽ എത്തുന്നുണ്ട്. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം നടികർ തില കത്തിന്റെ പേരു ഈയിടെയാണ്  ‘നടികർ’ എന്നാക്കി മാറ്റിയത്.  അമ്മ സംഘടനയ്ക്കയച്ച കത്തിൽ  ‘നടികർ തിലകം ശിവാജി സമൂങ്ങ നള പേരവൈ’ എന്ന സംഘടനയാണ് പേര് മാറ്റാൻ അപേക്ഷിച്ചത്. പേര് മാറ്റിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു.  ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവും സന്നിഹിതനായ കൊച്ചിയിലെ ചടങ്ങിൽ വെച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. അനൂപ് വേണുഗോപാൽ, അലൻ ആൻറണി എന്നിവർ

 ദുബായ്, മൂന്നാർ, കാശ്മീർ, കൊച്ചി എന്നിവടങ്ങളിലായി 30 ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി. ഭാവന, ബാബു വർഗീസ്, സുരേഷ് കൃഷ്ണ,ബൈജുക്കുട്ടൻ, അർജുൻ നന്ദകുമാർ, നിഷാന്ത് സാഗർ, ഷൈൻ ടോം ചാക്കോ, ഡിബിയ പിള്ള, ലാൽ, അനൂപ് മേനോൻ, സംവിധായകൻ രഞ്ജിത്, ഇന്ദ്രൻസ്, ദിനേശ് പ്രഭാകർ, അബൂ സലീം, ദേവി അജിത്ത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, അൽത്താഫ് സലീം, മണിക്കുട്ടന്, മേജർ രവി, ശ്രീകാന്ത് മുരളി, തുഷാര പിള്ള, ഷോൺ സേവ്യർ, ചന്ദു സലിംകുമാർ, അഭിറാം പൊതുവാൾ, വിജയ് ബാബു, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, മധുപാൽ, ജോർഡി പൂഞ്ഞാർ, ലെച്ചു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. തിരക്കഥ സുവിൻ എസ് സോമശേഖരൻ, സംഗീതം യകസൻ ഗാരി പെരേര, നേഹ എസ് നായർ, എഡിറ്റിങ് രതീഷ് രാജ്.

spot_img

Hot Topics

Related Articles

Also Read

ഗസൽ ആലാപന സൌന്ദര്യത്തിന്റെ അര നൂറ്റാണ്ട്; ‘ബൈ മിസാലിൽ’ ഹരിഹരൻ ജനുവരി 25- ന് കോഴിക്കോട്

0
ഹരിഹര സംഗീതത്തിലെ  ജീവിതാനുഭവങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ചേർത്ത് വെച്ച സമ്മാനമാണ് സംഗീത പ്രേമികൾക്ക് നൽകാനുള്ളതെന്ന് ബൈ മിസാലിന്റെ സംഘാടകർ പറഞ്ഞു.

അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ മൂവി ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

കലാഭവൻ മെമ്മോറിയൽ പുരസ്കാരം ജഗദീഷിന്

0
മികച്ച സഹനടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ജഗദീഷിന് ലഭിച്ചു. കർഷക കോൺഗ്രസ്സിന്റെ തൃശ്ശൂർ ജില്ല സെക്രട്ടറിയും അറക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ  അബ്ദുൽ വഹാബ് ആണ് പുരസ്കാരം ജഗദീഷിന് നല്കിയത്. ‘തീപ്പൊരി...

‘ഹലോ മമ്മി’യുടെ ട്രയിലർ പുറത്ത്

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, റാണ...

സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

0
സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ ശ്രദ്ധേയ സീരിയലുകള്‍ സംവിധാനം ചെയ്ത ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.