Friday, November 15, 2024

ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘മരണമാസ്സ്’ ചിത്രീകരണം ആരംഭിച്ചു

ടൊവിനോ തോമസ് പ്രൊഡക്ഷന്റെയും  വേൾഡ് വൈഡ് ഫിലിംസിന്റെയും ബാനറിൽ ടൊവിനോ തോമസ്, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ്, റാഫേൽ പ്പോഴോളി പറമ്പിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ടൊവിനോ തോമസും ബേസിൽ ജോസഫും പ്രധാനകഥാപത്രങ്ങളായി അഭിനയിക്കുന്ന ചിത്രം മരണമാസ്സിന്റെ ചിത്രീകരണം ആരംഭിച്ചു. ശിവപ്രസാദ് ആണ് ചിത്രത്തിന്റെ സംവിധാനം. ഒരു കോമഡി എന്റർടൈനർ മൂവിയായിരിക്കും മരണമാസ്സ്. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിലെ  അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു.

ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. രാജേഷ് മാധവൻ, ബാബു ആൻറണി, സിജു സണ്ണി, സുരേഷ് കൃഷ്ണ, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിജു സന്നിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവ പ്രസാദുo സിജു സണ്ണിയും ചേർന്നാണ്. ഛായാഗ്രഹണം നീരജ് രവി, എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം ജയ് ഉണ്ണിത്താൻ, വരികൾ മുഹ്സിൻ പെരാരി.

spot_img

Hot Topics

Related Articles

Also Read

ചിരിയുടെ മാലപ്പടക്കവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ; ട്രയിലർ പുറത്ത്

0
ചിത്രത്തിൽ രാജേഷ് മാധവൻ സുരേശൻ കാവുങ്കലായും ചിത്ര നായർ സുമലത ടീച്ചറായും എത്തുന്നു. കൂടാതെ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വിജയതിലകം ചൂടി നേര്; തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

0
‘ലാലേട്ടനെ തിരിച്ചു കിട്ടി’യ ആവേശത്തിലാണ് ആരാധകർ. ‘നേര്’ എന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ ഗംഭീര മെക്കോവറുമായി മലയാള സിനിമയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരവിസ്മയം മോഹൻലാൽ.

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഡി എൻ എ ജൂൺ 14- ന് തിയ്യേറ്ററുകളിലേക്ക്

0
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു.

‘മധു’വൂറും അഭിനയകലയുടെ സാമ്രാട്ടിനു പിറന്നാൾ നിറവ്

0
പുറക്കാട്ട് കടപ്പുറത്ത് തന്‍റെ കാമുകയുടെ ഓര്‍മ്മകളുമായി കടലിനൊപ്പം പാടിയലയുന്ന പരീക്കുട്ടിയോളം മറ്റൊരു കഥാപാത്രമില്ല മധുവിന് എന്ന് പ്രേക്ഷകര്‍ തറപ്പിച്ചു പറയും. പരീക്കുട്ടിക്ക് ശേഷം എന്നൊന്നില്ല, പരീക്കുട്ടി മുതല്‍ പരീക്കുട്ടിവരെ...അത്രമാത്രം!

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

0
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം...