Friday, November 15, 2024

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദം പകർന്നു മോഹൻലാലും

നവാഗതനായ ജിതിൻ ലാൽ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദ സാന്നിദ്ധ്യമായി മോഹൻലാലും എത്തുന്നു. ടൊവിനോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.സെപ്തംബർ 12- ന് ചിത്രം റിലീസ് ചെയ്യാനിരിക്കവേ ആണ് ടൊവിനോ പുതിയ സർപ്രൈസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ട്രിപ്പിൾ റോളിൽ ടൊവിനോ എത്തുന്ന ചിത്രം ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എ ആർ എം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ചുഭാഷകളിൽ ആയാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുക. കൃതിക ഷെട്ടി, രോഹിണി, പ്രമോദ് ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്,ഹരീഷ് ഉത്തമൻ, കബീർ സിങ്, ഹരീഷ് പേരടി, എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിങ് ഷമീർ മുഹമ്മദ്, സംഗീതം ദിബു നൈനാൻ.

spot_img

Hot Topics

Related Articles

Also Read

നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി മധുര മനോഹര മോഹം

0
പ്രതിസന്ധികള്‍ക്കും ജീവിതത്തിനിടയിലെ ഓട്ടപ്പാച്ചിലിനിടയിലും കുടുകുടാ ചിരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മധുര മനോഹര മോഹം എന്ന സിനിമ.

‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മരിച്ച നിലയില്‍

0
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര( 16) തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി ടിടികെ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ത്രില്ലടിപ്പിക്കുന്ന ട്രയിലറുമായി ‘നേര്’

0
അഡ്വ: വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങളായി പ്രാക്ടീസ് മുടങ്ങിക്കിടന്ന വിജയമോഹൻ അവിചാരിതമായി ഒരു കേസ് ഏറ്റെടുക്കേണ്ടി വന്നത്തും തുടർന്ന് അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമാണ് ‘;നേരി’ൽ.

ബേണിയും ഇഗ്നേഷ്യസും; സംഗീതത്തിലെ രണ്ട് ‘രാഗങ്ങള്‍’

0
“സംഗീതരംഗത്തേക്ക് ഞങ്ങള്‍ക്ക് വരാന്‍ പിതാവിന്‍റെ പാരമ്പര്യമുണ്ട്. പിതാവ് നല്ലൊരു ഗായകനും നാടക അഭിനേതാവുമായിരുന്നു.