ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ‘‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പിയിലെ കാർത്യട്ടു മനയിൽ ആരംഭിച്ചു. വീക്കെന്റ് ബ്ലോഗ്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. രാഹുൽ ജി, ഇന്ദ്രൻ ഗോപാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഇരുവരും പത്താംക്ലാസ് മുതൽ മൂന്നുവർഷത്തെ ഫിലിംമേക്കിങ് കോഴ്സും ഒന്നിച്ചാണ് പൂർത്തിയാക്കിയത്. ഒരു ഇൻവെസ്റ്റിഗേറ്റിവകോമടി ത്രില്ലറാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’. സിജുവിൽസൺ, കോട്ടയം നസീർ, സീമാ ജി. നായർ, ഡോ: റോണി ഡേവിഡ് രാജ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ഏതാനും പുതുമുഖങ്ങൾ കൂടി ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വരികൾ വിനായക് ശശികുമാർ, സംഗീതം ആർ. സി, ഛായാഗ്രഹണം പ്രേം അക്കൂടു, ശ്രയാന്തി.
Also Read
മലയാള സിനിമയുടെ പൂച്ചക്കണ്ണുള്ള സുന്ദരി
നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.
തിയ്യേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ‘മഞ്ഞുമ്മൽ ബോയ്സ്’; പ്രദർശനം തുടരുന്നു
തമിഴ്നാട്ടിൽ നിന്നും പത്തുകോടി രൂപ കളക്ഷൻ ലഭിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. തിയ്യേറ്ററുകളിലും ഓൺലൈൻ ബുക്കിങ്ങിലൂടെയും ഹൌസ്ഫുൾ ആവുകയാണ് തിയ്യേറ്ററുകളിൽ. കേരളത്തിലും ഇതരദേശങ്ങളിലുമടക്കം ഇതുവരെ മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ 75 കോടി കവിഞ്ഞിരിക്കുകയാണ്.
‘കുഞ്ചമൻ പോറ്റി’ ഇനി ‘കൊടുമൺ പോറ്റി’; പുതിയ മാറ്റവുമായി ‘ഭ്രമയുഗം’
കുഞ്ചമൺ പോറ്റി എന്ന പേര് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുമെന്ന വ്യക്തമാക്കിക്കൊണ്ട് കുഞ്ചമൺ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേര് മാറ്റുമെന്ന തീരുമാനം അണിയറ പ്രവർത്തകരുടെ ഭഗത്ത് നിന്നും ഉണ്ടായത്.
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനകഥാപാത്രം; ഇഡിയിലെ ‘നരഭോജി’ എന്ന ഗാനം റിലീസായി
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനകഥാപാത്രമായി എത്തുനാണ് ചിത്രം ഇഡിയിലെ ‘നരഭോജി’ എന്ന പ്രൊമോ ഗാനം റിലീസായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ നരഭോജി എന്നു തുടങ്ങുന്ന...
പേടിപ്പെടുത്തുന്ന കിടിലൻ ട്രയിലറുമായി ‘ചിത്തിനി’
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ പേടിപ്പെടുത്തുന്ന ട്രയിലർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് സംവിധാനം ചെയ്യുന്നത്.