ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ‘‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി വീക്കെന്റ് ബ്ലോഗ്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. രാഹുൽ ജി, ഇന്ദ്രൻ ഗോപാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഇരുവരും പത്താംക്ലാസ് മുതൽ മൂന്നുവർഷത്തെ ഫിലിംമേക്കിങ് കോഴ്സും ഒന്നിച്ചാണ് പൂർത്തിയാക്കിയത്.
ഒരു ഇൻവെസ്റ്റിഗേറ്റി കോമഡി ത്രില്ലറാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’. സിജുവിൽസൺ, കോട്ടയം നസീർ, സീമാ ജി. നായർ, ഡോ: റോണി ഡേവിഡ് രാജ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ഏതാനും പുതുമുഖങ്ങൾ കൂടി ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വരികൾ വിനായക് ശശികുമാർ, സംഗീതം ആർ. സി, ഛായാഗ്രഹണം പ്രേം അക്കൂടു, ശ്രയാന്തി.