Thursday, April 3, 2025

ഡിസംബർ ഒന്നിന് ‘ആൻറണി’യുമായി വരുന്നു; ജോഷിയും  ജോജു ജോർജ്ജും

ജോഷി സംവിധാനം ചെയ്യുന്ന മാമിലി മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘ആൻറണി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. 2019- ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയം ജോസി’ലെ അതേ താരങ്ങൾ തന്നെയാണ് ആൻറണിയിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ കല്യാണി പ്രിയദർശൻ, ആശ ശരത്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നുണ്ട്. ആൻറണിയായി ജോജു ജോർജ്ജ് എത്തുന്നു.

ജോജുവിന്‍റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ആന്‍റണി. പൊറിഞ്ചുവില്‍ അഭിനയിച്ച ചെമ്പന്‍ വിനോദ്, നൈല ഉഷ, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്‍റെ രചന രാജേഷ് വര്‍മ്മയും ഛായാഗ്രഹണം രണ ദിവേയും എഡിറ്റിങ് ശ്യാം ശശിധരനും സംഗീത സംവിധാനം ജേക്സ് ബിജോയിയും പ്രൊഡക്ഷന്‍ കൊണ്ട്രോളര്‍ ദീപക് പരമേശ്വരനുമാണ്. ഐന്‍സ്റ്റീന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം.

spot_img

Hot Topics

Related Articles

Also Read

‘പാരഡൈസ് സര്‍ക്കസി’ല്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു- മജീഷ്യനായി

0
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം

സംവിധായകനായി ജോജു ജോർജ്ജ്

0
‘പണി’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ്ജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയ ആണ് നായിക. തൃശ്ശൂരിലും സമീപപ്രദേശത്തുമായി നൂറു ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു.

മാംഗോ മുറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസനും ബേസിലും

0
ജാഫര്‍ ഇടുക്കിയും അര്‍പ്പിത് പി ആറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖം സ്വിയ നായികയായി എത്തുന്നു. തികച്ചും സവിശേഷമായ കഥയുമായാണ് സിനിമയും പോസ്റ്ററും ഒരുങ്ങുന്നത്.

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ, വിട പറഞ്ഞ് ഷാഫി

0
മലയാളസിനിമയ്ക്കു എക്കാലത്തും ഓർമ്മിക്കുവാൻ മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും കാരണം ചികിത്സ തേടിയ അദ്ദേഹത്തെ തീവ്രപരിചരണത്തിലൂടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു....

‘പ്രതിമുഖം’ ട്രെയിലർ പുറത്ത്

0
പുറമെ പുരുഷനും അകമേ സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘പ്രതിമുഖം’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. തിരുവല്ല കേന്ദ്രീകൃതമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ...