ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കുമിത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും ടീസറിൽ ഉണ്ട്. ഡോക്ടര് നീരജ് രാജൻ, ഡോക്ടർ സൂരജ് രാജൻ എന്നിവരാണ് ചിത്രത്തിന്റെ രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
https://www.youtube.com/watch?v=A75EcSMJbao&ab_channel=WonDerBoSs
കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി ചിത്രീകരണം ഉടൻ പൂർത്തിയാകും. ഗോകുൽ സുരേഷ്, വിനീത്, ലെന,സിദ്ദിഖ്, വിജയ് ബാബു, വിജയ് വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം വിഷ്ണു ആർ ദേവ്, സംഗീതം ദർബുക ശിവ, എഡിറ്റിങ് ആൻറണി.