കേരളത്തെ പിടിച്ചുകുലുക്കിയ തങ്കമണി കൊലക്കേസ് സിനിമയാകുന്നു. എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്. കഥ എഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. കട്ടപ്പനയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൌധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിള്ളയും പ്രണിത സുഭാഷൂമാണ് നായികമാരായി എത്തുന്നത്. മലയാളത്തിലെയും തമിഴിലെയും നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അജ്മല്‍ അമീര്‍, തൊമ്മന്‍ മാങ്കുവ, സന്തോഷ് കീഴാറ്റൂര്‍, മേജര്‍ രവി, മാളവിക മേനോന്‍, മുക്ത, രമ്യ പണിക്കര്‍, അസീസ് നെടുമങ്ങാട്, ജിബിന്‍ ജി, ശിവകാമി, അംബിക മോഹന്‍, സ്മിനു, സമ്പത്ത് രാം, ജോണ്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. ഈരാറ്റുപേട്ട, കൂട്ടിക്കല്‍, കുട്ടിക്കാനം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കട്ടപ്പന, പീരുമേട്, കോട്ടയം സി എം എസ് കോളേജ് എന്നിവിടങ്ങളില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. സ്റ്റണ്ട് മാസ്റ്റര്‍മാരായ സുപ്രീം സുന്ദര്‍, രാജശേഖരന്‍, സ്റ്റണ്‍ ശിവ, മാഫിയ ശശി തുടങ്ങിയവര്‍ സംഘട്ടനം ഒരുക്കി. ഛായാഗ്രഹണം മനോജ് പിള്ളയും എഡിറ്റിങ് ശ്യാം ശശിധരനും ഗാനരചന ബി ടി അനില്‍ കുമാറും സംഗീതം വില്യം ഫ്രാന്‍സിസും നിര്‍വഹിക്കുന്നു.