Friday, November 15, 2024

‘തട്ടാശ്ശേരി കൂട്ട’ത്തില്‍ നിന്നും ‘റാം’ സംഗീതം ഇനി ‘പടച്ചോനേ ഇങ്ങള് കാത്തോളി’ എന്ന  ചിത്രത്തിലൂടെ… 

അലക്സ്പോള്‍, ജാസിഗിഫ്റ്റ്, മോഹന്‍സിതാര, ബിജിബാല്‍ തുടങ്ങി നിരവധി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം മ്യൂസിക് പ്രോഗ്രാമറായി നിന്ന അനുഭവ സമ്പത്തുണ്ട് റാം ശരത് എന്ന പുതുമുഖ സംഗീത സംവിധായകന്. വളരെ കാലത്തോളം മ്യൂസിക് പ്രോഗ്രാമുകളിലും സ്റ്റേജ് പരിപാടികളിലും സജീവമാണെങ്കിലും ഒരു സ്വതന്ത്ര സംഗീതസംവിധായകനാകുക എന്ന മോഹം മനസ്സിലുണ്ടായിരുന്നു. ഒടുവില്‍ തട്ടാശ്ശേരി കൂട്ടം എന്ന പുതിയ ചിത്രത്തിലൂടെ സംഗീത സംവിധായകനായി സജീവമായിരിക്കുകയാണ് റാം ശരത്. 

കീബോര്‍ഡിസ്റ്റായാണ് റാം ശരത്തിനെ സംഗീതലോകത്തുള്ളവര്‍ക്ക് പരിചയം. പ്രമുഖ സംഗീതസംവിധായകാര്‍ക്കൊപ്പം ജോലി ചെയ്യുമ്പോഴും സംഗീതസംവിധായകനാകുക എന്ന മോഹമായിരുന്നു മനസ്സില്‍ നിറയെ. മറ്റുള്ളവരെ പോലെ തനിക്കുമോരു സംഗീതസംവിധായകനാകുവാന്‍ കഴിയുമോ എന്ന ചിന്തയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ സംഗീതസംവിധായകനാകുക എന്ന സ്വപ്നം നീണ്ടു പോകുകയും ചെയ്തു. എങ്കിലും നിരവധി ആല്‍ബം പാട്ടുകള്‍ക്കായി ഇദ്ദേഹം പ്രോഗ്രാമറായും കീബോര്‍ഡ് പ്ലേയറായും സംഗീതത്തെ മുന്നോട്ട് കൊണ്ട് പോയി. 

മഹാസമുദ്രം എന്ന ചിത്രത്തിലൂടെയാണ് റാം ശരത് സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത്. മഹാസമുദ്രത്തില്‍ വരുന്നതിന് മുന്പെ സംഗീതവുമായി നടന്നിരുന്നെങ്കിലും സിനിമയിലേക്കുള്ള ചുവടു വയ്പ്പ് ഈ ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തില്‍ മ്യൂസിക് പ്രോഗ്രാമറായാണ് റാം ശരത് ആദ്യമായി എത്തുന്നത്. ചിത്രത്തിലെ നാലു ഗാനങ്ങള്‍ക്ക് മാത്രമല്ല, പശ്ചാത്തല സംഗീതവും റാം ശരത് ഒരുക്കി. സംഗീത സംവിധായകനായ സൂരജ് ബാലന്‍റെ സംഗീതത്തോടുള്ള പാഷനും ജീവിതവുമാണ് റാം ശരത്തിനെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. സംഗീതത്തിന്‍റെ ആഴവും പരപ്പും അടുത്തറിഞ്ഞത് സൂരജ് ബാലനിലൂടെയും ബിജി ബാലിലൂടെയുമായിരുന്നു. 

ചേച്ചിയിലൂടെയാണ് റാം ശരത് സംഗീതത്തെ അറിയുന്നതു. ആദ്യ ഗുരുവും ചേച്ചി തന്നെ. അച്ഛനും സംഗീതത്തില്‍ മാര്‍ഗ്ഗ ദര്‍ശനം നല്കി. പ്രതിഭയുണ്ടെങ്കില്‍ ഏത് കലയിലും എളുപ്പം മുന്നോട്ടു കുതിക്കാന്‍ കഴിയുമെന്ന് റാം ശരത് പറയുന്നു. സംഗീതമാണ് ജീവിതം എന്നു വിശ്വസിക്കുന്നു റാം ശരത്. സംഗീതത്തില്‍ മുഴുകി ജീവിക്കുക എന്നതാണു അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യവും. സംഗീതത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ സംഗീത സംവിധായകനായി തന്നെ നിലനില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. കീബോര്‍ഡ് പ്ലേയര്‍ ആയിട്ടോ പ്രോഗ്രാമറായോ സംഗീതത്തില്‍  ഊര്‍ജസ്വലമായി നില്‍ക്കുക എന്നതാണു റാം ശരത് ആഗ്രഹിക്കുന്നതും. തട്ടാശ്ശേരി കൂട്ടത്തിലെ നാലു ഗാനങ്ങൾക്കും സംഗീതം ചിട്ടപ്പെടുത്തിക്കഴിഞ്ഞു. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് റാം ശരത്തിന്‍റെ സംഗീതത്തില്‍ ഇനി പുറത്തിറങ്ങുവാനുള്ളത്.  

spot_img

Hot Topics

Related Articles

Also Read

മമ്മൂട്ടിയുടെ ‘ടർബോ’ ഇനി അറബിയിലും

0
മമ്മൂട്ടി നായകനായി അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം ടർബോ ഇനി അറബിയിലും റിലീസാകുവാൻ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മെയ്...

‘വമ്പത്തി’യില്‍ സ്വാസിക; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍

0
മലബാറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നും കോളേജ് വിദ്യാര്‍ഥിനിയായും അധ്യാപികയായും സ്വാസിക  ഒരുപോലെയെത്തുന്ന ശക്തമായ സ്ത്രീകഥാപാത്ര സിനിമ വമ്പത്തിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി.

‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്നു

0
ക്യൂബ് സ് എന്റർടൈമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൽ ഖദ്ദാഫ് എന്നിവർ ചേർന്ന് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ പ്രദീപ് എം നായർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ജൂൺ 13 ന് തിയ്യേറ്ററുകളിൽ എത്തുന്നു ‘ടർബോ’

0
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ റിലീസ് ജൂൺ 13 ന്.

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

0
വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായിരുന്ന നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.