അന്തരിച്ച സംവിധായകന്‍ സിദ്ദിഖിനെ അനുശോചിച്ച് ജനാര്‍ദനന്‍. അവസാനം ചെയ്ത ചിത്രത്തില്‍ മാത്രം തന്നെ വച്ച് ഓപ്പണ്‍ഷോട്ട് ചെയ്‌തെങ്കിലും ഉദ്ദേശിച്ചതുപോലെ വിജയിച്ചില്ല. തനിക്കത് വലിയ ദുഃഖമായിരുന്നു. സമയം മോശമാണല്ലോ എന്ന് അന്നു മനസ്സില്‍ തോന്നി. സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമയാണെങ്കില്‍ മനോഹരമായ ഒരു വേഷം തനിക്കുണ്ടാകുമെന്ന് ഉറപ്പായിരുന്നു. മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ തയ്യാറെടുക്കുന്നു എന്ന് പറഞ്ഞു. ‘തന്നെക്കാളേറെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ് പറയേണ്ടതെന്ന് അറിയില്ല; വിയോഗം സഹിക്കാനാവുന്നില്ലെന്നും തന്‍റെ വലതുകൈ പോയതുപോലെയാണ് തോന്നുന്നതെന്നും ജനാര്‍ദനന്‍ പറഞ്ഞു. തന്നേക്കാളൊക്കെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ് പറയേണ്ടതെന്നറിയില്ല. വളരെ ഷോക്ക് ആയിപ്പോയി. ഇന്നലെ അദ്ദേഹത്തിന്‍റെ ഹാര്‍ട്ട് നോക്കുന്ന ഡോക്ടറെ വിളിച്ചു സംസാരിച്ചപ്പോള്‍ ദൈവത്തിനുമാത്രമേ ഇനിയെന്തെങ്കിലും ചെയ്യാനാവൂ എന്നാണ് പറഞ്ഞത്. കള്ളുകുടിക്കുകയോ, സിഗരറ്റ് വലിക്കുകയോ, മുറുക്കുകയോ ഒന്നും ചെയ്യാത്തയാളായിരുന്നുവെന്നും ആഹാരം വളരെ നിഷ്‌കര്‍ഷയോടെയാണ് കഴിക്കുന്നയാളായിരുന്നുവെന്നും ജനാര്‍ദനന്‍ പറഞ്ഞു.
‘തന്നെക്കാളേറെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ് പറയേണ്ടതെന്ന് അറിയില്ല; ജനാര്‍ദനന്‍
Also Read
പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.
സെക്കന്‍റ് പോസ്റ്ററുമായി ‘തോല്‍വി എഫ് സി’
കുടുംബ ചിത്രമായ തോല്‍വി എഫ് സിയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും ജോണി ആന്‍റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ ഉള്ളത്. ജോര്‍ജ്ജ് കോരയാണ് ചിത്രത്തിന്‍റെ സംവിധാനം.
ഒടുവിൽ അംഗീകൃത കലാരൂപമായി മിമിക്രിയെ അംഗീകരിച്ച് സർക്കാർ
കേരള സംഗീത നാടക അക്കാദമിയുടെ കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയേയും സർക്കാർ അംഗീകരിച്ച് കൊണ്ടുള്ള പുതിയ നിയമ ഭേദഗതി വരുത്തി.
തരംഗമാകാൻ വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’; ടീസർ റിലീസ്
ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പൊളിയും പ്രധാന കഥാപാത്രമായി എത്തുന്ന ‘വർഷങ്ങൾക്ക് ശേഷം’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
കൊറോണ ധവാന്‍; പ്രചാരണവുമായി ശ്രീനാഥ് ഭാസി, ആലുവ യു സി കോളേജില്‍ ആവേശക്കടലിരമ്പം
ശ്രീനാഥ് ഭാസിയും ലുക് മാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കൊറോണ ധവാന്‍ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം ആലുവ യുസി കോളേജില്‍ എത്തി. പ്രതീക്ഷിച്ചതിനെക്കാള്‍ പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ കൊറോണ ധവാന് കിട്ടിക്കൊണ്ടിരിക്കുന്നത്.