Wednesday, April 2, 2025

തമാശകളിലൂടെ കൌണ്ടറടിച്ച് മലയാളികളുടെ മനം കവർന്ന് നസ്ലിൻ കെ ഗഫൂർ

മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലേക്ക് ചുവട് വെച്ച പയ്യൻ. മലയാള സിനിമയിൽ നായകനായും സഹനടനായും ഹാസ്യതാരമായും അരങ്ങേറ്റം കുറിച്ച നസ്ലിൻ കെ ഗഫൂർ എന്ന പേര് ഇന്ന് ചിരപരിചിതമാണ് ചലച്ചിത്ര പ്രേമികൾക്ക്. തണ്ണീർ മത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ‘പയ്യൻ’ പ്രേക്ഷകർക്ക് അയ്യൽപ്പക്കത്തെ കുട്ടിയെപ്പോലെ പ്രിയങ്കരനായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ പ്രിയതാരമായി മാറി നസ്ലിൻ. കുറിക്കുകൊള്ളുന്ന നസ്ലിന്റെ തമാശകളെ തഗ് ആയി കാണുവാനാണ് പുതിയ തലമുറയക്കിഷ്ടം.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്ലസ് ടു വിദ്യാർഥികളുടെ ജീവിതകഥ പറയുന്ന തണ്ണീർ മത്തൻ ദിനങ്ങളിലെ തണ്ണിമത്തൻ ജ്യൂസും പഫ് സും വീക് നെസായ ഏത് വിധേനെയും ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്ന മെൽവിൻ എന്ന കഥാപാത്രത്തിലൂടെ അഭിനയത്തിന് തുടക്കമിട്ടു കൊണ്ട്   ശ്രദ്ധേയനായ നസ്ലിന്റെ തുടർന്നുള്ള ചിത്രങ്ങളും  ഇന്ന് മികച്ച വാണിജ്യ സിനിമകളുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നു. ഒരു സീരിയസ് കഥാപാത്രമായി ഒരുപക്ഷേ നസ്ലിൻ പ്രത്യക്ഷപ്പെട്ട സിനിമ ‘കുരുതി’ ആയിരിക്കണം. സൂപ്പർ ശരണ്യയിലും ‘ഹോമി’ലും അദ്ദേഹം തനതായ അഭിനയശൈലികൊണ്ട് തമാശകൾ പറഞ്ഞുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി, കയ്യടികൾ നേടി.

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തി ഏറ്റവും ജനപ്രീതി നേടിയ ‘ഹോം’ എന്ന സിനിമയിലെ ചാൾസ് എന്ന നസ്ലിൻ കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ബി ടെക് പഠനം പാതി നിർത്തി യൂറ്റൂബും വ്ളോഗുമായി ജീവിക്കുന്ന പുതിയകാലത്തെ പയ്യനായി നസ്ലിൻ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. സ്മാർട്ട്  ഫോണിന് അഡിക്ടായ പുതിയകാലത്തെപ്രതിനിധിയായിരുന്നു ആ കഥാപാത്രം.  ഓരോ സിനിമയിലും തന്റെ കഥാപാത്രത്തെക്കൊണ്ട് കൌണ്ടറടിപ്പിച്ച് സിനിമയിൽ അനായാസേനെ ചേക്കേറി മലയാളികളെ വിസ്മയിപ്പിച്ചു ഈചെറുപ്പക്കാരൻ. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തിയ്യേറ്ററുകളിൽ നസ്ലിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരും മലയാളത്തിലുണ്ടായി.

ചിരിപ്പിച്ച നസ്ലിനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിരാജ് നായകനായി എത്തിയ ‘കുരുതി’യിൽ അപകടകാരിയായ ക്യാരക്ടറുമായി ജീവിക്കുന്ന വേറിട്ട കഥാപാത്രമായി നസ്ലിൻ എത്തുന്നത്. മലയാളികൾ അതുവരെ കണ്ടു പരിചയിച്ച നസ്ലിൻ ആയിരുന്നില്ല അത്. 2024 – പുറത്തിറങ്ങിയ മറ്റൊരു ഗിരീഷ് എ ഡി ചിത്രം പ്രേമലു മലയാള സിനിമയിൽ മാത്രമല്ല ഇതരഭാഷകളിലും ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചു. വളരെയേറെ  ജനപ്രീതി ലഭിച്ച ചിത്രമായി മാറി പ്രേമലു. നൂറു കൊടി ക്ലബ്ബിലെത്തിയ ഈ സിനിമയിലെ നായകൻ നസ്ലിൻ കെ ഗഫൂർ എന്ന യുവനടൻ ആണെന്നത് ചില്ലറ കാര്യമല്ല.

മലയാള സിനിമയിൽ എക്കാലത്തെയും ചോദ്യം ചെയ്യപ്പെടാത്ത മോഹൻലാൽ, മമ്മൂട്ടി എന്നീ താരമൂല്യങ്ങൾക്കൊപ്പം ഉയർന്നു വന്നിരിക്കുകയാണ് നസ്ലിൻ. ബോക്സോഫീസിൽ മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് പ്രേമലു കിരീടം ചൂടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ നിന്നുള്ള പുത്തൻതാരോദയത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു സിനിമാലോകം. മലയാളത്തിലും തെലുങ്കിലും തമിഴിലും പ്രേമലു വിസ്മയം ചരിത്രം കൊയ്യുമ്പോൾ നസ്ലിൻ എന്ന നടൻ സിനിമയിൽ തന്റേതായൊരു ഇരിപ്പിടം കണ്ടെത്തിക്കഴിഞ്ഞു. നസ്ലിൻ സിനിമകളെ ആവേശത്തോടെയാണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിക്കുന്നത്. അതേ ആവേശത്തോടെ കഥാപാത്രങ്ങളെയും ഉൾക്കൊണ്ട് അഭിനയിക്കുകയാണ് ഈ ഇരുപത്തി മൂന്നുകാരൻ.

spot_img

Hot Topics

Related Articles

Also Read

‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്

0
നവാഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കോൺജറിങ് കണ്ണപ്പൻ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഹസ്യതാരമായ സതീഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

സുരാജും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബർ നാലിന് തിയ്യേറ്ററിൽ

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്ക് ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്,...

ദിലീപ് നായകനാകുന്ന ‘തങ്കമണി’ മാർച്ച് ഏഴിന് തിയ്യേറ്ററിലേക്ക്

0
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൌധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിച്ച് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറിൽ എത്തും.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.

കിടിലൻ ആക്ഷൻ രംഗങ്ങളുമായി ‘വരാഹം’; മേക്കിങ് വീഡിയോ പുറത്ത്

0
ആക്ഷൻ കൊറിയോഗ്രാഫർ തവസ്സിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്ത്. ഇന്ദ്രൻസും മറ്റ് അഭിനേതാക്കളും മേക്കിങ് വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.