Thursday, April 3, 2025

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. 58- വയസ്സായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‘എതിര്‍നീച്ചല്‍’ എന്ന ടെലിവിഷന്‍ സീരിയലിന്‍റെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. രജനികാന്ത് നായകനായി എത്തിയ ജയിലര്‍ എന്ന ചിത്രത്തിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ കാലമായി സിനിമയിലും ടെലിവിഷനിലും ജോലി ചെയ്തു. സംവിധായകനും സഹസംവിധായകനും അഭിനേതാവുമായി ജോലി നോക്കി.

സിനിമ സ്വപ്നം കണ്ടുകൊണ്ട് 1990- ല്‍  തേനിയില്‍ നിന്നും ചെന്നൈ എത്തിയ മാരിമുത്തു ഒരു ഹോട്ടലില്‍ കുറെകാലമായി ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി. 1993- ല്‍ രാജ് കിരണ്‍ സംവിധാനം ചെയ്ത അരമനൈ കിള്ളി എന്ന ചിത്രത്തിലും 1995- ല്‍ എല്ലാമെ എന്‍ രാസത്തന്‍ എന്നീ ചിത്രങ്ങളിലും സഹായിയായി നിന്നു. പിന്നീട് മണിരത്നം, എസ് ജെ സൂര്യ, സീമന്‍, വസന്ത് തുടങ്ങിയവരുടെ കൂടെയും പ്രവര്‍ത്തിച്ചു.

വാലി എന്ന ചിത്രത്തിലൂടെ 1999- ല്‍ ആദ്യമായി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. പിന്നീട് ഉദയ, കണ്ണും കണ്ണും, യുദ്ധം സെയ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. യുദ്ധം സെയ് എന്ന ചിത്രത്തിലെ പോളി ഉദ്യോഗസ്ഥന്‍റെ വേഷം ഏറെ സ്രാധിക്കപ്പെട്ടത്തോട് കൂടി നിരാവധി കഥാപാത്രങ്ങള്‍ മാരിമുത്തുവിനെ തേടിയെത്താന്‍ തുടങ്ങി. ആരോഹണം, നിമിന്‍ന്തുനില്‍, കൊമ്പന്‍ തുടങ്ങിയ ചിത്രങ്ങളിലും പോലീസ് വേഷത്തില്‍ എത്തി. ആദ്യമായി സ്വതന്ത്ര്യ സംവിധായകനായി എത്തിയ കണ്ണും കണ്ണും എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പുലിവാല്‍ എന്ന ചിത്രമാണ് 2014- ല്‍ അവസാനമായി സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി നായകനായി എത്തിയ 2020- ലെ ഷൈലോക്ക് എന്ന ചിത്രത്തിലൂടെ മാരിമുത്തു മലയാളത്തിലും അഭിനയത്തിനു തുടക്കം കുറിച്ചു. 2021- ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രം അത്രന്‍ഗി രേയില്‍ അഭിനയിച്ചു. അരുവ സണ്ട, ഭൂമി, സുല്‍ത്താന്‍, കൊടി, ഭൈരവ, രുദ്ര താണ്ഡവം, ലാഭം, പരിയേറും പെരുമാള്‍, വിക്രം, ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും, കാര്‍ബണ്‍, മഗളിര്‍ മട്ടും, തീരെ കാതല്‍, കണ്ണൈ നമ്പാതെ  എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കമല്‍ഹാസന്‍ നായകനായി എത്തുന്ന ഇന്ത്യന്‍ 2 ല്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സിനിമകളില്‍ സജീവമായി നില്ക്കുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം. ഭാര്യ: ഭാഗ്യലക്ഷ്മി.

spot_img

Hot Topics

Related Articles

Also Read

ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യിൽ  അച്ഛനും മകനുമായി ജഗദീഷും ബേസിലും; ട്രയിലർ റിലീസ്

0
ജഗദീഷ് അച്ഛനും ബേസിൽ ജോസഫ്  മകനുമായി അഭിനയിക്കുന്ന ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യുടെ ട്രയിലർ റിലീസായി.

‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന

0
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

കിടിലൻ ലുക്കിൽ സുരാജ്; ‘ED – എക്സ്ട്രാ ഡീസന്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും ‘ED – എക്സ്ട്രാ ഡീസന്റ്’. പുതുമുഖമായ ദിൽനയാണ് നായിക. ഏറ്റവും പുതിയ ലൂക്കിലാണ് പോസ്റ്ററിൽ സുരാജിന്റേത്.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് തിയ്യേറ്ററുകളിലേക്ക്

0
നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ നായകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് സെപ്തംബർ 12 ന് പ്രദർശനത്തിന് എത്തുന്നു.

ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സ്’; റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം പ്രധാനകഥാപാത്രങ്ങൾ

0
അബാം മൂവീസിന്റെ ബാനറിൽ ഷീലു അബ്രഹാം നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ബാഡ് ബോയ്സിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു