ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ എണ്‍പതുകളിലും തൊണ്ണൂറുകളിലും നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. നടനും നിര്‍മാതാവുമായിരുന്ന എം ആര്‍ സന്താനത്തിന്‍റെ മകനായി 1956- ല്‍ ജനനം. ആദ്യമായി ശിവാജി അരങ്ങേറ്റം കുറിക്കുന്നത് 1981- ല്‍ പുറത്തിറങ്ങിയ പനീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്. അഭിനേതാവ് മാത്രമല്ല, സൌണ്ട് ഡിസൈനര്‍, സഹസംവിധായകന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്‍പേ ശിവം, മൈക്കള്‍ മദന കാമരാജന്‍, അപൂര്‍വ സഹോദരങ്ങള്‍, ധാരാള പ്രഭു, കൊലമാവ് കോകില, ഉന്നൈപ്പോല്‍ ഒരുവന്‍, സൂരൈറ പൊട്ര്, ഗാര്‍ഗി എന്നീ ചിത്രങ്ങളില്‍ മിന്നും പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന്‍റെ കമലഹാസന്‍ ചിത്രമായ വിക്രമിലും അഭിനയിച്ചു. യോഗി ബാബുവിന്‍റെ ലക്കി മാന്‍ എന്ന ചിത്രത്തിലും മികച്ച അഭിനയമായിരുന്നു ഇദ്ദേഹത്തിന്‍റേത്.