ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ്അലിയും പ്രധാനകഥാപത്രങ്ങളായി എത്തിയ ഏറ്റവും പുതിയചിത്രം ‘തലവൻ’ ശേഷം അസോഫലി നായകനായി പുതിയ ചിത്രം വരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ആണ് സംവിധാനം. റിയൽ ലൈഫ് എന്റർടൈമെന്റിന്റെ ബാനറിൽ നൌഫൽ അബ്ദുള്ള ആണ് എഡിറ്റർ. നിസാർ ബാബു, റഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം നവംബറിൽ അവസാനം ഷൂട്ടിംഗ് ആരംഭിക്കും. ഡാർക്ക് ഹ്യൂമർ ജോണ റിലാണ് ചിത്രം വരുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ചന്ദു സലീം കുമാർ, ജഗദീഷ്, സജിൻ ഗോപു, കോട്ടയം നസീർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരക്കഥ സഫർ സനൽ, രമേശ് ഗിരിജ.
Also Read
ഹിന്ദി റീമേക്കിനൊരുങ്ങി ബാംഗ്ലൂര്‍ ഡേയ്സ്- പ്രിയവാര്യര്‍, അനശ്വര രാജന് നായികമാര്‍
014-ല്‍ അഞ്ജലി മേനോന് സംവിധാനം ചെയ്തു ദുല്‍ഖര്‍ സല്മാന്, ഫഹദ്, നിവിന്‍പോളി, നസ്രിയ, പാര്‍വതി തിരുവോത്ത്, നിത്യമേനോന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രമായെത്തിയ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്കിലേക്ക്.
‘സമൻസു’മായി ആൻ സരിഗ ആൻറണി; ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രഖ്യാപനം
ആൻ സരിഗ സംവിധാനം ചെയ്യുന്ന ‘സമൻസ്’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആദ്യ ചിത്രമായിരുന്ന ‘അഭിലാഷ’ത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്നു. നവംബർ 17- വെള്ളിയാഴ്ച കോഴിക്കോട് മുക്കത്ത് വെച്ചായിരുന്നു ചടങ്ങ് നടന്നത്.
പ്രീപ്രൊഡക്ഷന് ആരംഭിച്ച് ആക്ഷന്‍ ഹീറോ ബിജു 2
മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്.
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.
അറുപതോളം നവാഗതരൊന്നിക്കുന്ന ‘സോറി’ റിലീസിനൊരുങ്ങുന്നു
അറുപതോളം നവാഗതർ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ചിത്രം ‘സോറി’ തിയ്യേറ്ററിലേക്ക്. കേരള ചലച്ചിത്ര അക്കാദമി 2022 ൽ നടത്തിയ IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായ്മയിൽ നിന്നും പിറന്നതാണ്.