വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി നിര്‍മ്മിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന ‘തനാരാ?’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രപ്രസ്ഥം, കിന്നരിപ്പുഴയോരം, ജോര്‍ജ് കുട്ടി കെയര്‍ ഓഫ് ജോര്‍ജ് കുട്ടി, ഊട്ടി പട്ടണം തുടങ്ങിയവയാണ് ഹരിദാസ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. ഒരു കോമഡി എന്റര്‍ടൈമെന്റ് മൂവിയാണ് തനാരാ. വിഷ്ണു ഉണ്ണികൃഷ്ണന്, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ ജിബു ജേക്കബ്, ദീപ്തി സൈരന്ധ്രി, സ്നേഹ ബാബു, ചാന്ദ്നി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണനും സംഗീതം ബിജിപാലും ശ്രീനാഥും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്, വിനായക് ശശി കുമാര്‍ തുടങ്ങിയവരാണ് ഗാനരചന.
Also Read
ബേസിൽ ജോസഫും ലിജോ മോളും പ്രധാന കഥാപാത്ര ങ്ങളായുള്ള ‘പൊന്മാൻ’- മോഷൻ പോസ്റ്റർ പുറത്ത്
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ മോഷൻ പോസ്റ്റർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം...
തകർന്ന കൊടിമരവും അമ്പലവും; പുതിയ പോസ്റ്ററുമായി വിജി തമ്പി ചിത്രം ‘ജയ് ശ്രീറാം’
സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘ജയ് ശ്രീറാം’ പോസ്റ്റർ റിലീസായി.
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്; ‘സമാറാ’ പ്രദര്‍ശനം തുടരുന്നു
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന് നായകനായി എത്തിയ ‘സമാറാ’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സമാറാ.
അഗ്നിയിൽ വിലയം പ്രാപിച്ച് ഭാവഗായകൻ; പാടിയ പാട്ടുകളെന്നും നെഞ്ചിലേറ്റും വരുംകാലവും
മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം...
റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.