ഉബൈദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റാഹേല്‍ മകന്‍ കോര ഒക്ടോബര്‍ പതിമൂന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. എസ് കെ ഫിലിംസിന്‍റെ ബാനറില്‍ ഷാജി കെ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുടുംബ ബന്ധത്തിനു പ്രാധാന്യമുള്ള ചിത്രമാണ് റാഹേല്‍ മകന്‍ കോര. ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കണ്ടക്ടര്‍ ആയെത്തുന്ന ചെറുപ്പക്കാരന്‍റെ കഥയാണിതില്‍. ആന്‍സണ്‍ പോള്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മെറിന്‍ ഫിലിപ്പാന് നായികയായി എത്തുന്നത്. റാഹേല്‍ എന്ന കഥാപാത്രമായി സ്മിനു സിജോയിയും എത്തുന്നു. വിജയകുമാര്‍, മനു പിള്ള, അയോദ്ധ്യാ ശിവന്‍, കോട്ടയം പുരുഷു, ബേബി എടത്വ, ജോപ്പന്‍ മുറിയാനിക്കല്‍, മഞ്ജു, രശ്മി അനില്‍, അര്‍ണവ് വിഷ്ണു, ഹൈദരാലി, ബ്രൂസ്ലി രാജേഷ്, അല്‍ത്താഫ് സലീം, മധു പുന്നപ്ര, രാജേഷ് കോട്ടയം, തുടങ്ങിയവരും വേഷമിടുന്നു. തിരക്കഥ ജോബി എടത്വ. വരികള്‍ മനു നാരായണന്‍, ഹരി നാരായണന്‍, സമ്ഗെതമ് കൈലാസ് മേനോന്‍. ഛായാഗ്രഹണം ഷിജു ജയദേവന്‍, എഡിറ്റിങ് അബു താഹിര്‍.
Also Read
“എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു”; എം ടിയുടെ ഓർമ്മകളിൽ മമ്മൂട്ടി
മലയാളത്തിന്റെ പ്രിയങ്കരൻ എം ടി വാസുദേവൻ നായർ വിടവാങ്ങിയപ്പോൾ നോവലുകളിലൂടെ സിനിമകളിലൂടെ ഓരോ കഥാപാത്രങ്ങളെ ഓർത്തെടുക്കുകയാണ് വായനക്കാർ. അദ്ദേഹത്തിന്റെ കഥകളെ, കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അഭിനേതാക്കളും അദ്ദേഹത്തെ ഒരത്തെടുക്കുന്നു. എം ടി യുടെ...
തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക്
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക് .
‘തേരി മേരി’ ചിത്രീകരണം ആരംഭിച്ചു
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണം ആരംഭിച്ചു.
‘ഗു’ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററിൽ വേറിട്ട ലുക്കുമായി ദേവനന്ദ
മനു രാധാകൃഷ്ണൻ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം ‘ഗു’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മലബാറിലെ പുരാവൃത്തമായ തെയ്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
മലയാള സിനിമയുടെ അന്ത്യാഞ്ജലി- പി വി ഗംഗാധരന്‍ വിടപറഞ്ഞു
ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന്‍ തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു.