Thursday, April 3, 2025

തിയ്യേറ്ററിൽ തിളങ്ങി മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹാർട്സ്’ വിജയകരമായി പ്രദർശനം തുടരുന്നു

തിയ്യേറ്ററിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ് മഹിമയും ഷൈൻ നിഗവും കേന്ദ്രകഥാപാത്രമായി എത്തിയ ലിറ്റിൽ ഹാർട്സ്. നർമ്മവും പ്രണയവും ഒരുപോലെ വന്നുപോകുന്ന ഈ ചിത്രം കൂടുതൽ ജനപ്രിയത നേടിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർക്കിടയിൽ ജനപ്രിയത നേടിയ ആർ ഡി  എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന ചിതമാണിത്. പുതുമുഖമായ ഷിബിൻ മാത്യുവിന്റെ അഭിനയം പ്രേക്ഷകരെ കയ്യിലെടുത്തു.  ജൂൺ ഏഴിന് ആണ് സിനിമ തിയ്യേറ്ററുകളിൽ പ്രദർശനത്തിന്എത്തിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമ്മിച്ച  ഈ ചിത്രം ആൻറോ ജോസ് പേരെരെയും എബി ട്രീസ പോളും  ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു

സിബി, ശോശ എന്നീ കഥാപാത്രങ്ങളായാണ് മഹിമയും ഷെയ്നും ചിത്രത്തിൽ എത്തുന്നത്.  ഇടുക്കി കാർഷിക മേഖലയാണ് കഥാപാശ്ചാത്തലം. രണ്ട് കുടുംബങ്ങളുടെയും പ്രണയത്തിന്റെയും ചിത്രമാണിത്. തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാത്രമായാണ് ഷെയ്ൻ നിഗം എത്തുന്നത്. വിദേശത്ത് പഠിക്കുന്ന ശോശ എന്ന കഥാപാത്രമായി മഹിമയും  എത്തുന്നു.  രഞ്ജി പണിക്കർ, മാലാ പാർവതി,ബാബുരാജ്,  ജാഫർ ഇടുക്കി, രമ്യ സുവി, തുടങ്ങിയവരും  ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം കൈലാസ്, ഛായാഗ്രഹണം ലൂക്ക് ജോസ്, എഡിറ്റിങ് നൌഫൽ, തിരക്കഥ രാജേഷ് പിന്നാടൻ.

spot_img

Hot Topics

Related Articles

Also Read

“എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു”; എം ടിയുടെ ഓർമ്മകളിൽ മമ്മൂട്ടി

0
മലയാളത്തിന്റെ പ്രിയങ്കരൻ എം ടി വാസുദേവൻ നായർ വിടവാങ്ങിയപ്പോൾ നോവലുകളിലൂടെ സിനിമകളിലൂടെ ഓരോ കഥാപാത്രങ്ങളെ ഓർത്തെടുക്കുകയാണ് വായനക്കാർ. അദ്ദേഹത്തിന്റെ കഥകളെ, കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അഭിനേതാക്കളും അദ്ദേഹത്തെ ഒരത്തെടുക്കുന്നു. എം ടി യുടെ...

പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’

0
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.

ഉര്‍വശിയെന്ന നാട്യകല

0
"ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല, ഡബിള്‍ മീനിങ് ഡയലോഗുകള്‍ പറയില്ല, ഇന്‍റീമീറ്റ് സീനുകളില്‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ ആദ്യമേ എടുത്തിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല"- ഉര്‍വശി

സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

0
ഒട്ടേറെ സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും ആല്‍ബങ്ങളുടെയും  സഹസംവിധായകനും സംവിധായകനുമായി പ്രവര്‍ത്തിച്ച ബോബി മോഹന്‍ (45) അന്തരിച്ചു.

‘അഭിലാഷ’ത്തില്‍ പ്രധാന വേഷത്തില്‍ സൈജുകുറുപ്പും തന്‍വിയും; കോഴിക്കോട് മുക്കത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മലബാറിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രം അഭിലാഷത്തിന്‍റെ ഷൂട്ടിങ്ങ് കോഴിക്കോട് മുക്കത്ത് പുരോഗമിക്കുന്നു.