Thursday, April 3, 2025

തിയ്യേറ്ററിൽ തീ പാറിച്ച് നടനവിസ്മയം മോഹൻലാൽ; സമ്മിശ്ര പ്രതികരണങ്ങളും ഡിസ് ലൈക്കുകളും അതിജീവിച്ച് ‘മലൈക്കോട്ടൈ വാലിബൻ’

ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിൽ മോഹൻലാലിന്റെ അഭിനയം ഭദ്രം. കഴിവുറ്റ രണ്ട് കലാകാരന്മാർ സമ്മേളിക്കുമ്പോഴുള്ള പത്തരമാറ്റാണ് മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന സവിശേഷത കൂടിയുണ്ട് ഈ സിനിമയ്ക്ക്. ഈ കൂട്ടുകെട്ട് സിനിമയ്ക്ക് നല്കിയ ഹൈപ് വളരെ വലുതായിരുന്നു. ഓരോ അഭിമുഖവും പോസ്റ്ററും ടീസറും പ്രേക്ഷകർക്ക് മുന്നിൽ അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ ആകാംക്ഷ കൂടിക്കൂടി വന്നു. പി എസ് റഫീഖിന്റെ മികച്ച തിരക്കഥ, ലിജോജോസ് പെല്ലിശ്ശേരിയുടെ ഈടുറ്റ സംവിധാനം, മോഹൻലാലിന്റെ നടന വിസ്മയം ഇതോന്നാകെ കൂടി തിയ്യേറ്ററിലിരുന്നു കൊണ്ട് പ്രേക്ഷകരോട് കഥ പറഞ്ഞു, വാലിബനെക്കുറിച്ച്…

പോസ്റ്ററുകളിലും ട്രയിലാറുകളിലും പ്രേക്ഷകർക്ക് പിടിതരാതെ വാലിബൻ ഒളിഞ്ഞിരുന്നു. ചിത്രത്തിന്റെ പൊതുസ്വഭാവമെന്നതെന്ന് മനസ്സിലാക്കുവാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. ഫാന്റസിയും റിയാലിറ്റിയും ഇടകലർന്നു മൂത്തശ്ശിക്കഥ പോലെ സിനിമ മുന്നോട്ട് നീങ്ങുമ്പോൾ  പാതിയിൽ വെച്ച് ഭ്രമാത്മകമായ അന്തരീക്ഷത്തിലേക്കും വാലിബൻ സഞ്ചരിച്ചു. തുടർന്ന് മനസ്സിൽ നിരൂപിക്കാത്ത പല കാലങ്ങളിലേക്ക്, ആളുകളിലേക്ക് സിനിമ കൊണ്ടു ചെന്നെത്തിക്കുന്നു. സിനിമയിൽ നമ്മളെന്താണോ പ്രതീക്ഷിക്കുന്നത് സിനിമയത് നല്കുന്നുണ്ടെങ്കിലും സംവിധായകന്റെ മുൻകാല സിനിമയുടെ പിന്തുടർച്ച പ്രതീക്ഷിച്ചു തിയ്യേറ്ററിൽ അദ്ദേഹത്തിന്റെ മറ്റൊരു പുതിയ സിനിമ കാണാൻ പോകുന്നിടത്താണു അത്തരം മുൻവിധികൾ പാഴാകുന്നതും.

മുത്തശ്ശിക്കഥകളിലും നാടോടിക്കഥകളിലും  തലമുറകൾ തലമുറകളായി കൈമാറി വരുന്ന വാലിബൻ എന്ന മല്ലന്റെ കഥ. കഥകളിൽ കേൾക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുടെ പേരുകളും സ്ഥലങ്ങളും. മല്ലയുദ്ധത്തിൽ ആരാലും തോൽക്കപ്പെടാത്ത അജയ്യനായ മല്ലൻ വാലിബനായി മോഹൻലാൽ ബിഗ് സ്ക്രീനിൽ നിറഞ്ഞു നിന്നു. കൂടെ അയ്യനാർ എന്ന വളർത്തച്ഛനും ചിന്നൻ എന്ന സഹോദരനും. ഒന്നിച്ചുള്ള യാത്രകളിൽ മല്ലനും അനുയായികളും അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ് സിനിമയുടെ കാതൽ.

തന്റെ പതിവ് സിനിമകളുടെ പിന്തുടർച്ചയല്ല ലിജോ ജോസ്പെല്ലിശ്ശേരി മലൈക്കോട്ടൈ വാലിബനിൽ സ്വീകരിച്ചിരിക്കുന്നത്. പുതുപരീക്ഷണം എന്ന നിലയ്ക്ക് മലയാള സിനിമയ്ക്ക് ഒരുണർവ്  നല്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഏത് വിഭാഗത്തിലും ഉലപ്പെടുത്താൻ കഴിയാതെ ഒരു സ്വതന്ത്ര്യ കലാവിഷ്കാരമായി മലൈക്കോട്ടൈ വാലിബൻ നിലകൊണ്ടു. കൌതുകത്തോടെയും ആവേശത്തോടെയും സിനിമ തിയ്യേറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ടു. സാങ്കൽപ്പികമായ സ്ഥലമെന്ന പ്രതീതി ഉളവാക്കുന്ന തരത്തിൽ രാജസ്ഥാനിലെ ഷൂട്ടിങ് അണിയറ പ്രവർത്തകർ പൂർണ വിജയം നേടി.

അഭിനയജീവിതത്തിലെ ഓരോ മുഹൂർത്തത്തിലും സിനിമയിൽ താരമായി നിറഞ്ഞു നിന്നിട്ടുണ്ട് മോഹൻലാൽ. മലൈക്കോട്ടൈ വാലിബനിലും ആ പാരമ്പര്യം അദ്ദേഹം നിലനിർത്തി. തികച്ചും വ്യത്യസ്തമായ വേഷപ്പകർച്ചയിലൂടെ തന്റെ കരിയറിൽ ഒരുപടി കൂടി കയറിയിരിക്കുകയാണ് മോഹൻലാൽ. അയ്യനാരായി ഹരീഷ് പേരടിയും ചമതകൻ എന്ന വില്ലനായി ഡാനിഷ് സെത്തും ശ്രദ്ധ നേടി. മണികണ്ഠൻ ആചാരി, മറാഠി നടി സോണാലി കുൽക്കർണി, മനോജ് മോസസ്, , രാജീവ് പിള്ള, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ തുടങ്ങിയവരുടെ കൈയ്യിൽ അവരുടെ കഥാപാത്രങ്ങൾ ഭദ്രമായിരുന്നു.

രാജസ്ഥാൻ, ചെന്നൈ എന്നിവിടങ്ങളിലായി 130 ദിവസങ്ങളോളം ചിത്രീകരിച്ചാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ക്യാമറ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിങ് ദീപു ജോസഫ്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണും അച്ചു ബേബി ജോണും സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോനും  ആൻഡ് മേരി ക്രിയേറ്റീവും   മാക്സ് ലാബിന്റെ അനൂപും സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെയും സരിഗമ ഇന്ത്യലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

spot_img

Hot Topics

Related Articles

Also Read

സംഗീതത്തിന്‍റെ ഇതളടര്‍ന്ന വഴിയിലൂടെ

0
രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി

മോഹന്‍ലാല്‍ നായകന്‍, പൃഥ്വിരാജ് സംവിധായകന്‍ ; പാന്‍ഇന്ത്യന്‍ ചിത്രമാകാന്‍ ഒരുങ്ങി എമ്പുരാന്‍

0
ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്‍ ഷൂട്ടിംഗ് ഒക്ടോബര്‍ അഞ്ചിനു ആരംഭിക്കും

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിലേക്ക്

0
ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

‘ഹോം’ കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമ, നാഷണല്‍ അവാര്‍ഡ് ജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരം- ഇന്ദ്രന്‍സ്

0
'മനുഷ്യനല്ലേ കിട്ടുമ്പോള്‍ സന്തോഷം കിട്ടാത്തപ്പോള്‍ വിഷമം’ ഇന്ദ്രന്‍സ്  പറഞ്ഞു

പുതിയ പോസ്റ്ററുമായി പിറന്നാൾ ദിനത്തിൽ ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ 

0
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്ന ആസിഫലിയുടെ പിറന്നാൾ പ്രമാണിച്ചാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്....