Thursday, April 3, 2025

തിയ്യേറ്ററുകളില്‍ ചിരി വാരിവിതറി ‘കുറുക്കന്‍’; പ്രദര്‍ശനം തുടരുന്നു

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍,  ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖമായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത ചിത്രം ‘കുറുക്കന്‍’ തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. കൌശലക്കാരനായ ‘കുറുക്കനെ’ കാണുവാന്‍ തിയ്യേറ്ററുകളിലേക്ക് ആളുകള്‍ എത്തുന്നു. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ സംഗീതം പകരുന്നു. ഛായാഗ്രഹണം ജിബു ജേക്കബും തിരക്കഥ സംഭാഷണം മനോജ് റാംസിങ്ങും എഡിറ്റിങ് രഞ്ജിത് രഞ്ജന്‍ എബ്രാഹാമും നിര്‍വഹിക്കുന്നു.

സുധീര്‍ കരമന, അശ്വത് ലാല്‍, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, ദിലീപ് മേനോന്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാളവിക മേനോന്‍, ശ്രുതി ജയന്‍, ഗൌരി നന്ദ, അഞ്ജലി സത്യനാഥ്, അസീസ് നെടുമങ്ങാട്, അന്‍സിബ ഹസ്സന്‍,  തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

spot_img

Hot Topics

Related Articles

Also Read

‘നടികർ’ ചിത്രത്തിൽ തിളങ്ങാൻ ടൊവിനോ തോമസ്

0
ടൊവിനോ തോമസിന്റെ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രം ഇനി നടികർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് ഉടൻ. മെയ് മൂന്നിന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു.

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ’യിലെ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനെ’

0
എ. ആർ റഹ്മാൻ മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിലെ കഥയുടെ ആത്മാവിനെ അപ്പാടെ ആവാഹിച്ച് കൊണ്ട് ഹിറ്റായൊരു ഗാനമുണ്ട്; ആളുകൾ നെഞ്ചിലേറ്റിയ...

‘ബസൂക്ക’യിൽ തിളങ്ങി മമ്മൂട്ടി; പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

0
തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ നവാഗതനായ ഡിനോ ഡെന്നീസ്  തിരക്കഥ എഴുതി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന  പുതിയ ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ പോസ്റ്റർ പുറത്തിറങ്ങി.

അനുരാഗ ഗാനങ്ങളുമായി ദേവാങ്കണത്തിലെ സംഗീത താരകം- ഓര്‍മകളിലെ ജോണ്‍സണ്‍ മാഷ്  

0
പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്‍ണ്‍ സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്‍റെ കഴിവും.

‘ക്വീൻ എലിസബത്തി’ ന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഇനി തിയ്യേറ്ററുകളിലേക്ക്

0
ഡിസംബർ 29 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണിത്. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.