Thursday, April 3, 2025

തിയ്യേറ്ററുകളിൽ ആവേശക്കടലിരമ്പം, സർവൈവൽ മൂവി ജോ ണറിൽ ‘പൊളിച്ചടുക്കി’ മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമയേയും ഇതരഭാഷകളെയും പൊളിച്ചടുക്കി മുന്നേറിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിൽ അധികമാരും കണ്ടു പരിചയിച്ചിട്ടില്ലാത്ത സൂപ്പർ ഹിറ്റ് സർവൈവർ ത്രില്ലർ മൂവിയെന്ന് ആളുകൾ വിലയിരുത്തിയ സിനിമ. സർവൈവർ സിനിമകളുടെ ആശയം എത്രത്തോളം ആളുകളിലേക്ക് എത്തുമെന്നും പ്രതീക്ഷിച്ച പോലെ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുമാണ് സർവൈവർ സിനിമകൾ നിർമ്മിക്കുന്നതിൽ മലയാള സിനിമാമേഖല പിന്നോട്ടടിക്കുന്നതിൽ പ്രധാന കാരണം. ചിത്രീകരണത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഇത്തരം സിനിമകൾ നിർമ്മിക്കുന്നതിനെതിരെയുള്ള മറ്റൊരു പ്രധാന വെല്ലുവിളി.

പരാജയമെന്ന് മുദ്രകുത്തിയതിൽ നിന്നും മലയാളത്തിൽ വിജയിച്ച സർവൈവൽ മൂവിയായി  വിജയതിലകം ചൂടിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. തമാശച്ചിത്രമായ ജാനേമനിൽ നിന്നും സർവൈവൽ മൂവി മഞ്ഞുമ്മൽ ബോയ്സിലേക്ക് എത്തിയപ്പോൾ മികച്ച സംവിധായകൻമാരിലൊരാളായി തന്റേതായ ഇടം സ്വന്തമാക്കി ചിദംബരം. സർവൈവൽ സിനിമകളെക്കാൾ കൂടുതൽ മലയാളത്തിൽ നിർമ്മിക്കപ്പെട്ടത് ഡോക്യുമെന്ററികളും നാടക സ്വഭാവത്തിലുള്ള കലകളിലൂടെയുമാണ്. എന്നാൽ മഞ്ഞുമ്മൽ ബോയ്സ് സംവിധാനം കൊണ്ടും അതിവിദഗ്ധമായ തിരക്കഥ കൊണ്ടും വ്യത്യസ്തമായി.

ഒരു സംഘം ചെറുപ്പക്കാരുടെ സാഹസിക യാത്ര. 2006 ൽ നടക്കുന്ന സംഭവമാണ് സിനിമയിൽ. കൊടൈക്കനാലിലെക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അവർക്കിടയിൽ സംഭവിക്കുന്ന അപകടവും അതിനെ ആ സംഘം അതിജീവിക്കുന്നതുമാണ് സിനിമയിൽ. ഉദ്വോഗജനകമായ കഥാമുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നെഞ്ചിടിപ്പ് കൂട്ടുന്ന ഓരോ രംഗങ്ങളും കൊണ്ട് സിനിമ ത്രില്ലടിപ്പിക്കുക തന്നെ ചെയ്തു എന്നു സിനിമ കണ്ട തിയ്യേറ്റർ വിട്ടിറങ്ങിയ ഓരോ പ്രേക്ഷകനും അഭിപ്രായപ്പെട്ടു.

സസ്പെൻസും ത്രില്ലറും ഒത്തിണങ്ങിയ മികച്ച സർവൈവൽ മൂവിയാണ് മഞ്ഞുമ്മൽ ബോയ്സ്.  വിനോദയാത്ര സംഘത്തിലെ സുഭാഷ് എന്ന ചെറുപ്പക്കാരൻ ഗുണ കോവിനകാറ്റത്തെ ഗർത്തത്തിലേക്ക് വീഴുന്നതും അയാളെ രക്ഷിക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കളുടെയും അധികാരികളുടെയും പരിശ്രമം. ഓരോ പ്രേക്ഷകനും താനും ആ വിനോദയാത്ര സംഘത്തിൽപ്പെട്ട അംഗമാണെന്ന അനുഭവം പകരുന്നുണ്ട് സിനിമ. അത് തന്നെയാണ് ആ സിനിമയ്ക്ക് പിന്നിൽ  പ്രവർത്തിച്ചവരുടെ വിജയവും.

ഒരുപോലെ സർവൈവർ ചിത്രവും ഫ്രണ്ട്ഷിപ്പുമാണ് സിനിമയുടെ കരുത്ത്. സന്ദർശനം അനുവദനീയമല്ലാത്ത ഗുണ കെവിലെ ഗുഹ കാണാൻ ടീം ലീഡർ മനസ്സില്ലാതെ മനസ്സോടെ സമ്മതിക്കുന്നതും അതിനകത്ത് പെട്ട് സുഹൃത്തിനെ അവസാനനിമിഷം വരെ രക്ഷിക്കാൻ കൂടെനില്ക്കുന്നതിനും നല്കുന്ന കരുത്തും ഈ സൌഹൃദം തന്നെയാണ്. മികച്ച തിരക്കഥ കൊണ്ടും മേക്കിങ് കൊണ്ടും ഏറെ വേറിട്ട് നിൽക്കുവാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ മികച്ച സംഗീത സംവിധാനവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനിങും ശ്രദ്ധ നേടി.

കൊടൈക്കനാലിന്റെ നിശബ്ദ സൌന്ദര്യം, ജീവന്മാരണ പോരാട്ടത്തിന്റെ അതിജീവനം, എല്ലാം കൊണ്ടും അതിന്റെ ശാലീനതയെയും അഗാധമായ വന്യതയെയും ഒപ്പിയെടുക്കുവാൻ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്കൊപ്പം സഞ്ചരിക്കുവാൻ ഓരോ പ്രേക്ഷകർക്കും സാധിപ്പിക്കുന്നതാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ വിജയം. കൊടയ്ക്കനാലിന്റെ മനോഹാരിതവും ഭയാനകവുമായ ഇരുവശങ്ങളെ പ്രേക്ഷകർക്ക് അനുഭവിപ്പിക്കുവാൻ കഴിഞ്ഞതാണ് സിനിമയുടെ വിജയം. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമടക്കം മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിച്ച മലയാളസിനിമാ തരംഗം മറ്റ് ഇതര ഭാഷ ചലച്ചിത്ര ലോകവും കൂടി ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.  

spot_img

Hot Topics

Related Articles

Also Read

‘കണ്ടേ ഞാൻ ആകാശത്ത്..’ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’; ചിത്രത്തിലെ മ്യൂസിക് ലോഞ്ച്

0
നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിലെ മ്യൂസിക് ലോഞ്ച് ലുലുമാളിൽ വെച്ച് നടന്നു. ദിലീപും നമിത പ്രമോദും ചേർന്നാണ് ഓഡിയോ ലോഞ്ച് ചെയ്തത്. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ ആണ് നിർമ്മാണം.

പിറന്നാള്‍ ദിനത്തില്‍ ‘ഗരുഡന്‍’ പറന്നിറങ്ങി; ആഘോഷിച്ച് ബിജുമേനോനും അണിയറപ്രവര്‍ത്തകരും

0
ബിജുമേനോന്‍റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് പുതിയ ചിത്രം ’ഗരുഡ’ന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ബിജുമേനോന്‍റെ ഫോട്ടോയാണ് ചിത്രത്തില്‍ ഉള്ളത്. സുരേഷ് ഗോപിയും ബിജുമേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഗരുഡന്‍.

പതുമുഖങ്ങളെ അണിനിരത്തിയ ‘ക്രൌര്യം’ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ

0
ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരേ പ്യാരെ ദേശവാസിയോo എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ക്രൌര്യം ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പുതുമുഖങ്ങളായ സിനോജ് മാക്സ്,...

മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ ഉടൻ

0
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ ഉടൻ പുറത്തിറങ്ങും. ഡിസംബർ 6 ന് വൈകീട്ട് അഞ്ചുമണിക്ക് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

 ‘നരിവേട്ട’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ച് ആണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ്...