Friday, November 15, 2024

തിയ്യേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ‘മഞ്ഞുമ്മൽ ബോയ്സ്’; പ്രദർശനം തുടരുന്നു

ഫെബ്രുവരി 22 ന് തിയ്യേറ്ററിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് വിജയകരമായി പ്രദർശനം തുടരുകയാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ സൌബിൻ ഷാഹിർ, ഷോൺ ആൻറണി, ബാബു ഷാഹിർ എന്നിവരാണ് നിർമ്മിച്ചത്. മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷകളിലും കയ്യടികൾ നേടുകയാണ് ഈ ചിത്രം. തമിഴ് നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഒരു ഇടവേളയ്ക്ക് ശേഷം ടിക്കറ്റുകൾക്ക് വേണ്ടി ഇത്രയും തിക്കിത്തിരക്കുന്ന പ്രേക്ഷകരെ തിയ്യേറ്ററുകളിൽ എത്തിച്ചതിന് നന്ദി’പറഞ്ഞു കൊണ്ട് തിരുനെൽവേലിയിലെ ‘റാം മുതുറാം സിനിമാസ്’ ഫേസ്ബുക്കിൽ കുറിച്ചു. 10 കോടിയിലധികം വരുമാനം ഇതിനോടകം തമിഴ് നാട്ടിൽ നിന്നുമാത്രമായി ചിത്രത്തിന് ലഭിച്ചു. തമിഴ്നാട്ടിൽ നിന്നും പത്തുകോടി രൂപ കളക്ഷൻ ലഭിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. തിയ്യേറ്ററുകളിലും ഓൺലൈൻ ബുക്കിങ്ങിലൂടെയും ഹൌസ്ഫുൾ ആവുകയാണ് തിയ്യേറ്ററുകളിൽ. കേരളത്തിലും ഇതരദേശങ്ങളിലുമടക്കം ഇതുവരെ മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ 75 കോടി കവിഞ്ഞിരിക്കുകയാണ്.

യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നിർമ്മിക്കപ്പെട്ട സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം തിയ്യേറ്ററിൽ വിജയക്കോടി പാറിച്ചു. ബിഗ്ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ‘നടൻ സലീം കുമാറിന്റെ മകൻ ചന്ദുവും പ്രധാന കഥാപാത്രമായിഅഭിനയിച്ചിട്ടുണ്ട്. സൌബിൻ ഷാഹിർ, ഖാലിദ് റഹ്മാൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, അഭിറാം രാധാകൃഷ്ണൻ, ഗണപതി, വിഷ്ണു രഘു, അരുൺ കുര്യൻ, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം.

spot_img

Hot Topics

Related Articles

Also Read

ജോജു നായകന്‍, എ കെ സാജന്‍ സംവിധാനം; ട്രെയിലറുമായി പുലിമട

0
എ കെ സാജന്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 26- നു തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം പുലിമടയുടെ  ട്രൈലര്‍ പുറത്ത്. ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും ലിജോമോളുമാണ് നായികമാര്‍.

‘ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജീവിച്ച സാധാരണ മനുഷ്യന്‍’- മോഹന്‍ലാല്‍

0
സിനിമയിലും  ജീവിതത്തിലും സിദ്ദിഖ് തനിക്കൊരു ബിഗ്ബ്രദര്‍ ആയിരുന്നു. ആരോടും ശത്രുത കാണിക്കാത്ത ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.

എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

0
എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

ആന്‍സന്‍ പോളും സ്മിനു സിജോയും ഒന്നിക്കുന്നു; ‘റാഹേല്‍ മകന്‍ കോര’- പോസ്റ്റര്‍ പുറത്തുവിട്ടു

0
ബേബി എടത്വ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം ‘റാഹേല്‍ മകന്‍ കോര’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ

0
മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്.