തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം. കടമ്മനിട്ട സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു സക്കറിയയുടെ ഗർഭിണികൾ, ബോംബൈ മിഠായി തുടങ്ങിയ മികച്ച സിനിമകളുടെ തിരക്കഥാകൃത്തും നിസാം റാവുത്തർ ആയിരുന്നു. കൂടാതെ ശ്രദ്ധേയമായ ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. കാസർഗോഡും എൻഡോസൾഫാൻ ദുരിതബാധിതമേഖലകളിലും ഔദ്യോഗികജീവിതത്തിന്റെ ഏറിയ പങ്കും വഹിച്ചിട്ടുണ്ട്. റിട്ട. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ മീര സാഹിബിന്റെ മകനാണ് നിസാം റാവുത്തർ. ഭാര്യ: ഷഫീന, മക്കൾ: റസൂൽ, അജ് മി.
Also Read
പ്രൊമോയും പ്രൊമോ ഷൂട്ടുമില്ലാതെ എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കും; പൃഥ്വിരാജ്
എമ്പുരാന് പ്രമോയോ പ്രൊമോ ഷൂട്ടോ ഉണ്ടാകില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ്ങ് തീയതിയും പ്രൊജെക്ടിന്‍റെ വിശദാംശങ്ങളും ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നതാണ്.” പൃഥ്വി രാജ് ഫേസ് ബുക്കില്‍ കുറിച്ചു.
രജനികാന്ത് ചിത്രം ‘ജയിലര്‍’ വേള്‍ഡ് റിലീസിലേക്ക്
‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പോലീസുകാരനായി എത്തുന്ന രജനികാന്ത് ചിത്രം കോടികള്‍ വാരിക്കൂട്ടുമെന്നാണ് കണക്ക് കൂട്ടല്‍. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നത്.
അനില്‍ ലാല്‍ സംവിധായകനാകുന്നു; ‘ചീനാ ട്രോഫി’യില്‍ ധ്യാനും ഷെഫ് പിള്ളയും
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ ഷെഫ് സുരേഷ് പിള്ളയും എത്തുന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഒരു കോമഡി എന്‍റര്‍ടൈമെന്‍റ് ചിത്രമായിരിക്കും ചീനാ ട്രോഫി
‘അടൂർ’ സമാന്തര സിനിമകളുടെ ഉറവിടം
തകർച്ചയുടെയും ഒറ്റപ്പെടലിന്‍റെയും പരിവർത്തനത്തിൽ നിന്നുള്ള ഉൾവലിയലിന്‍റെയും അന്തർമുഖത്വത്തിന്‍റെയും മരണത്തിന്‍റെയും കെണിയിലകപ്പെടുകയായിരുന്നു ഉണ്ണി എന്ന കേന്ദ്രകഥാപാത്രം.
‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്
മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.