Wednesday, April 2, 2025

‘തീപ്പൊരി ബെന്നി’യില്‍ നായകനായി അര്‍ജുന്‍ അശോകന്‍; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസ്

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിച്ച് അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രം തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ എഴുതിയ ജോജി തോമസും രാജേഷും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി എന്‍റര്‍ടൈമെന്‍റ്  ചിത്രമായ തീപ്പൊരി ബെന്നിയില്‍ രാഷ്ട്രീയമാണ് പ്രമേയം. അച്ഛന്‍റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന മകനായി ആണ് അര്‍ജുന്‍ അശോകന്‍ എത്തുന്നത്. തികച്ചും വ്യത്യസ്ത കാഴ്ചപ്പാടുകളോട് കൂടി ജീവിക്കുന്ന അപ്പനെയും മകനെയും നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ചിത്രത്തില്‍ ബെന്നിയായി അര്‍ജുന്‍ അശോകനും ബെന്നിയുടെ അച്ഛന്‍ വട്ടക്കൂട്ടായില്‍ ചേട്ടായിയായി ജഗദീഷും എത്തുന്നു. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫെമിനാ ജോര്‍ജ്ജാണ് നായിക. റാഫി, സന്തോഷ് കീഴാറ്റൂര്‍, ടി ജി രവി, പ്രേം പ്രകാശ്, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം ശ്രീരാഗ് സജിയും ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജും എഡിറ്റിങ് സൂരജ് ഇ എസും കലാസംവിധാനം മിഥുന്‍ ചാലിശ്ശേരിയും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘ഗരുഡന്’ ശേഷം ഹൊറർ ത്രില്ലറുമായി മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ‘ഫീനിക്സി’ന്റെ ട്രയിലർ;  കഥ, തിരക്കഥ വിഷ്ണു ഭരതൻ

0
അജു വർഗീസ്, അനൂപ് വർഗീസ്, അനൂപ് മേനോൻ, ചന്തു നാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ചിത്രം ‘ഫീനിക്സ്’ ട്രയിലർ പുറത്ത്.

ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്

0
ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു

പ്രേക്ഷക മനംകവര്‍ന്ന് ‘പ്രാവി’ലെ ‘ഒരു കാറ്റു പാതയില്‍’ റിലീസ്

0
ബി കെ ഹരിനാരായണന്‍റ വരികള്‍ക്ക് ബിജിപാല്‍ ഈണമിട്ട ‘ഒരു കാറ്റു പാതയില്‍’ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യാമി സോനയും ആദര്‍ശ്  രാജയും ചേര്‍ന്നാണ്.

റിലീസ് തീയതി പുതുക്കി ‘സമാറാ’ ആഗസ്ത് 11- നു തിയ്യേറ്ററുകളിലേക്ക്

0
റഹ്മാന്‍ നായകനായി എത്തുന്ന ചിത്രം ‘സമാറാ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 4- നു ഇറങ്ങാനിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഗസ്ത് 11- ലേക്കാണ് മാറ്റിയത്

ട്രയിലറിൽ ആവേശമായി ‘കടകൻ’

0
ആക്ഷൻ രംഗങ്ങൾ കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടും ട്രയിലറിൽ ആവേശമായി തീർന്ന കടകൻ സിനിമയുടെ ട്രയിലർ വ്യൂവേഴ്സ് ഒരു മില്യൺ കവിഞ്ഞു. മാർച്ച് ഒന്നിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.