Thursday, April 3, 2025

‘തുണ്ടി’ൽ ബിജു മേനോനും ഷൈൻ ടോം ചാക്കോയും; സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ്

ആഷിഖ് ഉസ്മാനും ജിംഷി ഖാലിദും നിർമ്മിച്ച് നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ചിത്രം തൂണ്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിജുമേനൊന്നും ഷൈൻ ടോം ചാക്കോയും പ്രധാന റോളിൽ എത്തുന്ന ചിത്രമാണ് തുണ്ട്. തല്ലുമാല, അയൽവാശി തുടങ്ങിയവയാണ് ആഷിഖ് ഉസ്മാൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. പൊലീസ് കഥയാണ് പ്രമേയം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റിയാസ് ഷെരീഫും കണ്ണപ്പനുമാണ്.

അഭിറാം രാധാകൃഷ്ണൻ, ഷാജു ശ്രീധർ, ഉണ്ണിമായ പ്രസാദ്, സജിൻ ചെറുകയിൽ, ഗോകുലൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം ഗോപി സുന്ദർ, ഛായാഗ്രഹണം ജിംഷി ഖാലിദ്, എഡിറ്റിങ് നമ്പു ഉസ്മാൻ, ഗാനരചന വിനായക് ശശികുമാർ. ഫെബ്രുവരി 16 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

0
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം...

പേടിപ്പെടുത്തുന്ന കിടിലൻ ട്രയിലറുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ പേടിപ്പെടുത്തുന്ന ട്രയിലർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.

‘എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ​ഗം​ഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു’- സംവിധായകന്‍ ജയരാജ്

0
'ഡൽഹിയിൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവിടെ എപ്പോഴുമുണ്ടായിരുന്നു. അവിടെയൊക്കെ മലയാളത്തിന്‍റെ  ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം'

‘ദി സ്പോയില്‍സ്’ കഥ, സംവിധാനം മഞ്ചിത്ത് ദിവാകര്‍

0
മഞ്ചിത്ത്  ദിവാകര്‍ കഥയും സംവിധാനവും ചെയ്യുന്ന ദി സ്പോയില്‍സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ ബിജു മേനോന് നല്കി പ്രകാശനം ചെയ്തു.

‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത’- ഹീറോയായി തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

0
അഭിലാഷ് ജോഷി ഭാവിയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചേക്കാവുന്ന നല്ലൊരു സംവിധായകനായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്ത കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടുമടങ്ങാനാകുക. ദുല്‍ഖറിന്‍റെ കൊത്തയിലെ രാജാവായുള്ള കടന്നുവരവ് ഇനിയും ഗംഭീര സിനിമകളെ, കഥാപാത്രങ്ങളെ അദ്ദേഹത്തില്‍ നിന്നും ലഭിച്ചേക്കാമെന്ന പ്രതീക്ഷയും തരുന്നു.