Thursday, April 3, 2025

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് ശേഷം ടൊവിനോ നായകനായി എത്തുന്ന ചിത്രമാണ് ഐഡെൻറിറ്റി. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്താണ് നിർമാണം.

ക്യാമറ അഖിൽ ജോർജ്ജും എഡിറ്റിങ് ചമൻ ചാക്കോയും നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം. വിനയ് റായ്, ഷമ്മി തിലകൻ, അജു വർഗീസ്, മന്ദിര ബേദി, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി, ആദിത്യ മേനോൻ, മേജർ രവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

0
സിനിമ സ്വപ്നം കണ്ടുകൊണ്ട് 1990- ല്‍  തേനിയില്‍ നിന്നും ചെന്നൈ എത്തിയ മാരിമുത്തു ഒരു ഹോട്ടലില്‍ കുറെകാലമായി ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി

‘മിസ്റ്റർ ബംഗാളി’ തിയ്യേറ്ററുകളിലേക്ക്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രം ജനുവരി മൂന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്...

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

0
1984 ൽ സംവിധാനം ചെയ്ത ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉർവശി നായികയായി അഭിനയിക്കുന്നത്. കൂടാതെ പത്തിലേറെ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഡിഫൻസ് അക്കൌണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്നു.

സെക്കൻഡ് ലുക്ക് പോസ്റ്ററുമായി ‘ഒരു വടക്കൻ പ്രണയ പർവ്വം’

0
വിജേഷ് ചെമ്പിലോടും ഋഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു വടക്കൻ പ്രണയ പർവ്വ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എ വൺസ് സിനി ഫുഡ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ...

മോഹന്‍ലാല്‍ നായകന്‍, പൃഥ്വിരാജ് സംവിധായകന്‍ ; പാന്‍ഇന്ത്യന്‍ ചിത്രമാകാന്‍ ഒരുങ്ങി എമ്പുരാന്‍

0
ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്‍ ഷൂട്ടിംഗ് ഒക്ടോബര്‍ അഞ്ചിനു ആരംഭിക്കും