തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലർ ചിത്രം ഐഡെൻറിറ്റിയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ റിലീസായത്. 2025 ജനുവരിയിൽ ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
തൃഷയും ടോവിനോയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അജയന്റെ രണ്ടാം മോഷണം, 2018, എ ആർ എം, എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ടൊവിനോ നായകനായി എത്തുന്ന ചിത്രമാണ് ഐഡെൻറിറ്റി. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്താണ് നിർമാണം. ക്യാമറ അഖിൽ ജോർജ്ജും എഡിറ്റിങ് ചമൻ ചാക്കോയും നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം. വിനയ് റായ്, ഷമ്മി തിലകൻ, അജു വർഗീസ്, മന്ദിര ബേദി, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി, ആദിത്യ മേനോൻ, മേജർ രവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം ജേക്സ് ബിജോയ്.