Thursday, April 3, 2025

തെന്നിന്ത്യൻ താരം മീന കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രയിലർ റിലീസ്

ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസം പൂർത്തിയാക്കാനായി വർഷങ്ങൾക്ക് ശേഷം ക്യാംപസ്സിലെക്ക് തെന്നിന്ത്യൻ താരം മീന വിദ്യാർഥിനിയായി എത്തുന്ന  ചിത്രം ‘ആനന്ദപുരം ഡയറീസിലെ ടീസർ പുറത്തിറങ്ങി. ലോ കോളേജ് പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഈ ചിത്രം മികച്ചൊരു ഫാമിലി എന്റർടൈനർ കൂടിയായിരിക്കുമെന്ന സൂചന ട്രയിലർ നല്കുന്നു.

മോഹൻലാൽ- പൃഥ്വിരാജ്- മീന എന്നിവർ ചേർന്ന് അഭിനയിച്ച ബ്രോ ഡാഡിക്ക് ശേഷം മലയാള സിനിമയിലേക്ക് സജീവമാകാൻ ഒരുങ്ങുകയാണ് നടി മീന. ‘ഇടം’ എന്ന ചിത്രത്തിന്  ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആനന്ദപുരം ഡയറീസ്’.   ചിത്രത്തിൽ കോളേജ് അദ്ധ്യാപകനായി തമിഴ് നടൻ ശ്രീകാന്തും അഭിഭാഷകനായി മനോജ് കെ ജയനും എത്തുന്നു. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ ആണ്കഥയും നിർമ്മാണവും.

സിദ്ധാർഥ് ശിവ, മാല പാർവതി, സഞ്ജന സാജൻ, മീര നായർ, സിബി തോമസ്, സുധീർ കരമന, ജാഫർ ഇടുക്കി, രാജേഷ് അഴീക്കോടൻ, റോഷൻ അബ്ദുൽ റഫൂഫ്, അഞ്ജു മേരി, രമ്യ സുരേഷ്, വൃദ്ധി വിശാൽ, ഷൈന ചന്ദ്രൻ, സൂരജ് തെലക്കാട്, ഉഷ കരുനാഗപ്പള്ളി, അർജുൻ പി അശോകൻ, നിഖിൽ സഹാപാലൻ, ജയരാജ് കോഴിക്കോട്, ദേവിക ഗോപാൽ നായർ, മുരളീധർ, ആർലിൻ ജിജോ, ഗംഗ മീര, കുട്ടി അഖിൽ ആർ ജെ അഞ്ജലി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.  ഛായാഗ്രഹണം സജിത്ത് പുരുഷൻ, വരികൾ റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, എഡിറ്റിങ് അപ്പു ഭട്ടതിരി, സംഗീതം ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ.

spot_img

Hot Topics

Related Articles

Also Read

‘ഭ്രമയുഗ’ത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടി; ചിത്രീകരണം പുരോഗമിക്കുന്നു

0
ആദ്യമായി നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ റോളുകള്‍ പൂര്‍ത്തിയാക്കി.

ടൊവിനോ- സൌബിൻ ഷാഹിർ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി

0
ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസും സൌബിൻ ഷാഹീറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി.

മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു

0
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ മൂവിയുടെ ചിത്രീകരണം ആരംഭിച്ചു

0
ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടൈനർമൂവിയുടെ  ചിത്രീകരണം വടകരയിലെ ഒഞ്ചിയത്ത്  ആരംഭിച്ചു.

പിറന്നാള്‍ ദിനത്തില്‍ ‘ഗരുഡന്‍’ പറന്നിറങ്ങി; ആഘോഷിച്ച് ബിജുമേനോനും അണിയറപ്രവര്‍ത്തകരും

0
ബിജുമേനോന്‍റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് പുതിയ ചിത്രം ’ഗരുഡ’ന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ബിജുമേനോന്‍റെ ഫോട്ടോയാണ് ചിത്രത്തില്‍ ഉള്ളത്. സുരേഷ് ഗോപിയും ബിജുമേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഗരുഡന്‍.