പ്രശസ്ത തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സിദ്ദിഖ്- മോഹന്ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ റാവുത്തർ’ എന്ന വില്ലൻകഥാപാത്രമായി എത്തിയ രംഗരാജു വളരെ വേഗം തന്നെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. മഹാരാഷ്ട്ര സ്വദേശിയാണ് രംഗരാജു. രാജ് കുമാർ എന്നാണ് യഥാർഥ പേര്. ഷൂട്ടിങിനിടെ പരിക്കേറ്റ് ചികിത്സയിലിരിക്കവെ ആണ് അന്ത്യം. ചെന്നൈയിൽ വെച്ച് മരണാനന്തര ചടങ്ങുകൾ നടത്തും. മിക്ക ഭാഷകളിലെയും ചലച്ചിത്രങ്ങളിൽ രംഗ രാജു ശ്രദ്ധിക്കപ്പെട്ടത് വില്ലൻ കഥാപാത്രങ്ങളിലൂടെയാണ്. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദീപം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അനുരാഗക്കോടതി, ആരംഭം, സംരഭം, ഹിറ്റ്ലർ, ബ്രദേഴ്സ്, വെനീസിലെ വ്യാപാരി, മനുഷ്യ മൃഗം, ആയുധം, മദ്രാസ് ഗേൾസ്, ആധിപത്യം, പടയോട്ടം, എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Also Read
സെക്കന്‍റ് പോസ്റ്ററുമായി ‘തോല്‍വി എഫ് സി’
കുടുംബ ചിത്രമായ തോല്‍വി എഫ് സിയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും ജോണി ആന്‍റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ ഉള്ളത്. ജോര്‍ജ്ജ് കോരയാണ് ചിത്രത്തിന്‍റെ സംവിധാനം.
2024- ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം അബുദാബിയിൽ
2024- ലെ ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം സെപ്തംബർ 6, 7 തീയ്യതികളിൽ അബുദാബിയിലെ യാസ് ഐലഡിൽ വെച്ച് നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ നാലുഭാഷകളിലെ സിനിമകൾ 2024 ജൂൺ 4 വരെ നോമിനേഷന് നൽകാം.
കുടുംബ സമേതം ആസ്വദിക്കാം – വെള്ളരിപ്പട്ടണം തിയ്യേറ്ററിലേക്ക്
അവധിക്കാലത്ത് കുടുംബ സമേതം ആസ്വദിക്കുവാന്‍ മഞ്ജുവാര്യരും സൌബിന്‍ ഷാഹിദും പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം മാര്ച്ച് 24 നു തിയ്യേറ്ററിലേക്ക്.
കുഞ്ചാക്കോ ബോബൻ- ഫഹദ് ഫാസിൽ ചിത്രം ‘ബോഗയ്ൻവില്ല’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ബോഗയ്ൻവില്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. 1984 ഓഗസ്ത് 19 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാത്രി 11- മണിക്ക്...