മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി. മലയാളത്തില്‍ ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ നായികമാരായി എത്തിയത് മീനയും കല്യാണി പ്രിയദര്‍ശനുമാണ്. കല്യാണ്‍ കൃഷ്ണയാണ് തെലുങ്കില്‍ ഈ ചിത്രം ഒരുക്കുന്നത്. ഇവര്‍ ഒരുക്കിയ ബംഗരാജു ശ്രദ്ധേയമായ സിനിമയാണ്. ചിത്രത്തില്‍ മീനയുടെ കഥാപാത്രമായി തൃഷയും പൃഥിരാജിന്‍റെ കഥാപാത്രമായി ശര്‍വാനന്ദും കല്യാണി പ്രിയദര്‍ശന്‍റെ കഥാപാത്രമായി ശ്രീ ലീലയും എത്തുന്നു. തെലുങ്കില്‍ അമ്മയും മകനുമായി അഭിനയിക്കുന്ന തൃഷയുടെയും ശര്‍വാനന്ദയുടെയും പ്രായമാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം.
Also Read
അമേരിക്കൻ മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനി ‘നല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യ ചിത്രം ‘എ പാൻ ഇന്ത്യൻ സ്റ്റോറി’യുടെ...
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എ പാനൽ ഇന്ത്യൻ സ്റ്റോറി’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു
കാന്തൻ ദി ലവർ ഓഫ് കളർ: പുതുകാലവും മാറാത്ത വര്‍ണ്ണബോധവും
ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച പരിസ്ഥിതി പ്രവർത്തകയായ ദയാബായിയും കരുത്തുറ്റ കഥാപാത്രമായി അഭിനയിക്കുന്നു എന്ന സവിശേഷതയാണ്.
ഏഴാമത് മലയാള പുരസ്കാരം; മമ്മൂട്ടി മികച്ച നടന്‍, നടി ഉര്‍വശി
ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വശിയെയും തിരഞ്ഞെടുത്തു.
ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു
പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.