Friday, April 4, 2025

‘തേരി മേരി’ ചിത്രീകരണം പൂർത്തിയായി

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണംപൂർത്തിയായി. അനൂപ് മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കിംഗ് ഓഫ് ഫിഷ് ആണ് ടെക്സാസ് ഫിലിം ഫാക്ടറി നിർമ്മിച്ച മറ്റൊരു ചിത്രം. ആരതി ദേവിയുടേതാണ് തിരക്കഥയും സംവിധാനവും. വർക്കല ടൂറിസവുമായി ബന്ധപ്പെട്ട് രണ്ട് ചെറുപ്പക്കാരുടെ കഥയാണ് സിനിമയിൽ പറയുന്നത്.

 ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ തെലുങ്ക് താരം ശ്രീരംഗ സുധയും അന്ന രാജനും മറ്റ് പ്രധാന കഥാപാത്രമായി എത്തുന്നു. ഇർഷാദ് അലി, ഷാജു ശ്രീധർ, ബബിത ബാബു, സോഹൻ സീനുലാൽ, എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്ണൻ, സംഗീതം കൈലാസ് മേനോൻ, എഡിറ്റിങ് എം എസ് അയ്യപ്പൻ, വർക്കല, തിരുവനന്തപുരം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ മറ്റ് സാങ്കേതിക പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്ററിൽ പ്രേക്ഷക പ്രീതി നേടി ‘മലയാളി ഫ്രം ഇന്ത്യ’

0
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ഇപ്പോൾ.

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി ആര്‍ മാധവന്‍ ചുമതലയേറ്റു

0
പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി തമിഴ് നടന്‍ ആര്‍ മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി ആര്‍ അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്

0
നവാഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കോൺജറിങ് കണ്ണപ്പൻ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഹസ്യതാരമായ സതീഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

തിരക്കഥ സന്തോഷ് ഏച്ചിക്കാനം, സംവിധാനം  രമേഷ് പിഷാരടി, നായകൻ സൌബിൻ, പുതിയ ചിത്രം വരുന്നു

0
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. സൌബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്  കഥാകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.

മറാത്തി നടി സീമ ദേവ് അന്തരിച്ചു

0
മറാത്തി മുന്‍ അഭിനേത്രി സീമ ദേവ് അന്തരിച്ചു. 81- വയസ്സായിരുന്നു. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മുബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം