Friday, April 4, 2025

ത്രില്ലടിപ്പിക്കും ട്രയിലറുമായി ‘ആടുജീവിതം’

മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സി- പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ബെന്യാമിന്റെ മാസ്റ്റർപീസ് നോവൽ ആടുജീവിതമാണ് സിനിമയുടെ കഥ. ഗംഭീരമായ മേക്കോവർ കൊണ്ടും അഭിനയം കൊണ്ടും ഓരോ ട്രയിലറിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് പൃഥ്വിരാജ്. മാർച്ച് 28 ന് ഒരു പാൻഇന്ത്യൻ സിനിമയായി ആടുജീവിതം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മലയാളത്തിന് പുറമെ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും സിനിമ എത്തും.

2018- ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2022 ജൂലൈ 14 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ജോർദാനിൽ വെച്ചായിരുന്നു ചിത്രത്തിന്റെ സിംഹഭാഗവും ഷൂട്ടിംഗ് നടത്തിയത്. ഏപ്രിൽ 10 ന് റിലീസ് തെയ്യതി തീരുമാണിച്ചിരുന്നു എങ്കിലും പിന്നീടത് മാർച്ച് 28 ലേക്ക് മാറ്റുകയായിരുന്നു. വിഷ്വൽ റൊമാനസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നജീബ് എന്ന പ്രധാന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജിൻ ലൂയിസ്, കെ ആർ ഗോകുൽ, അമല പോൾ, താലിബ് അൽ ബലൂഷി, റിക്കാബി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. അഞ്ചുവർഷത്തെ നീണ്ട കഠിന പ്രയത്നത്തിന്റെ ഫലമാണ് ആടുജീവിതം ചലച്ചിത്ര രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഛായാഗ്രഹണം സുനിൽ കെ എസ്, എഡിറ്റിങ് ശ്രീകർ പ്രസാദ്, സംഗീതം എ ആർ റഹ്മാൻ, ശബ്ദരൂപകല്പ്പന റസൂൽ പൂക്കുട്ടി.

spot_img

Hot Topics

Related Articles

Also Read

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

0
മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്.

‘പ്രതിമുഖം’ ട്രെയിലർ പുറത്ത്

0
പുറമെ പുരുഷനും അകമേ സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘പ്രതിമുഖം’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. തിരുവല്ല കേന്ദ്രീകൃതമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ...

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

0
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ബാംഗ്ലൂര്‍ ഡേയ്സ് റീമേക് യാരിയാന്‍ 2; ടീസര്‍ പുറത്തിറങ്ങി

0
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ബാംഗ്ലൂര്‍ ഡേയ് സിന്‍റെ ഹിന്ദി റീമേക് വരുന്നു. 2014- ലെ തന്നെ യാരിയാന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ടത്.

മഞ്ജു വാര്യരുടെ പുതിയ ചിത്രത്തിനൊരുങ്ങി തമിഴകം; രജനികാന്ത് നായകന്‍

0
രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും അമിതാഭ് ബച്ചനും എത്തുന്നു എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.