പ്രേക്ഷകരെ വൈകാരികതയുടെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിക്കൊണ്ട് അനിൽ ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റസവും പുതിയ സിനിമ ‘ഉറ്റവരു’ടെ ട്രയിലർ പുറത്തിറങ്ങി. സി ഇ ടി സിനിമാ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഫിലിം ഫാന്റസി നിർമ്മിക്കുന്ന ചിത്രമാണ് ‘ഉറ്റവർ’.
വരികളും പശ്ചാത്തല സംഗീതവും രാംഗോപാൽ ഹരികൃഷ്ണൻ. ഛായാഗ്രഹണം മൃദുൽ. എസ്, എഡിറ്റിങ് ഫാസിൽ റസാഖ്. ചിത്രം ഉടൻ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.