Thursday, April 3, 2025

ത്രില്ലടിപ്പിക്കുന്ന ട്രയിലറുമായി ‘നേര്’

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘നേരി’ന്റെ ട്രയിലർ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. അഡ്വ: വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങളായി പ്രാക്ടീസ് മുടങ്ങിക്കിടന്ന വിജയമോഹൻ അവിചാരിതമായി ഒരു കേസ് ഏറ്റെടുക്കേണ്ടി വന്നത്തും തുടർന്ന് അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമാണ് ‘;നേരി’ൽ. ഡിസംബർ 21 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് നേര്.

ജിത്തു ജോസഫ് ചിത്രങ്ങളുടെ പതിവ് രീതിയായ നിഗൂഡതയും സസ്പെൻസും റിയലിസവും സംഘർഷവും ഉദ്വോഗവും ചേർത്തിണക്കിയ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. പ്രിയാമണി, സിദ്ദിഖ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശാന്തി  മായാ ദേവി, ജഗദീഷ്, രശ്മി അനിൽ, കലാഭവൻ ജിൻന്റൊ, അനിൽ, ശങ്കർ ഇന്ദുചൂഡൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശാന്തി മായദേവിയും ജിത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വരികൾ വിനായക് ശശികുമാർ, സംഗീതം വിഷ്ണു ശ്യാം, ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ് വി എസ് വിനായക്.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. ഡിസംബർ 25- ന്46 വർഷത്തെ അഭിനയജീവിതത്തിലാദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും....

പുത്തൻ ടീസറുമായി അരുൺ ബോസിന്റെ ‘മാരിവില്ലിൻ ഗോപുരങ്ങൾ’

0
അരുൺ ബോസ് സംവിധാനം ചെയ്ത് ശ്രുതി രാമചന്ദ്രൻ, ഇന്ദ്രജിത്ത് സുകുമാരൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ റിലീസായി.

പുതിയ ചിത്രവുമായി വീണ്ടും ഒന്നിച്ച് കുഞ്ചക്കോയും രതീഷ് പൊതുവാളും

0
കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ്...

കവിതയിലൂടെ പാട്ടിലേക്ക്; ജനപ്രിയവരികളിലൂടെ ശ്രദ്ധനേടി അജീഷ് ദാസൻ

0
പാട്ടിൽ പഴയകാല പാരമ്പര്യത്തെ ഇന്നും ആരാധിക്കുന്നവരിൽ  ഒരാളാണ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അജീഷ് ദാസൻ. ‘പൂമുത്തോളെ’ എന്ന ആ ഒരൊറ്റപ്പാട്ട് മതി പാരമ്പര്യ പാട്ടെഴുത്തിന്റെ ചങ്ങലക്കണ്ണികളിലൊരാളായി അജീഷ് ദാസനെ വിളക്കിച്ചേർക്കുവാൻ.

ജഗന്‍ മോഹനായി ജീവയും വൈ എസ് ആര്‍ ആയി മമ്മൂട്ടിയും; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി യാത്ര 2

0
2019- ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ‘യാത്ര’ എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം വരുന്നു. ‘യാത്ര 2’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.